Image

നഴ്‌സിംഗ്‌ സമരം കൂടുതല്‍ മേഖലകളിലേക്ക്‌; ചെന്നൈയില്‍ രണ്ടിടത്തുകൂടി സമരം

Published on 04 March, 2012
നഴ്‌സിംഗ്‌ സമരം കൂടുതല്‍ മേഖലകളിലേക്ക്‌; ചെന്നൈയില്‍ രണ്ടിടത്തുകൂടി സമരം
ചെന്നൈ: നഴ്‌സിംഗ്‌ സമരം കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിക്കുന്നു. ചെന്നൈയില്‍ രണ്ട്‌ ആശുപതികളില്‍ കൂടി സമരം ആരംഭിച്ചു. മുഗപ്പെയര്‍ മദ്രാസ്‌ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ രണ്ടു ദിവസം മുന്‍പു സമരം തുടങ്ങിയതിനു പിന്നാലെ, ഇന്നലെ അപ്പോളോയിലും അഡയാര്‍ ഫോര്‍ടിസ്‌ മലര്‍ ആശുപത്രിയിലും സമരം ആരംഭിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തിലേറെ നഴ്‌സുമാരാണു ഇവിടെ സമരം ചെയ്യുന്നത്‌.

വേതന വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങളാണ്‌ നേഴ്‌സുമാര്‍ ഉന്നയിക്കുന്നത്‌. ഇവിടെ 12 മണിക്കൂറിലേറെ ജോലി ചെയ്യിപ്പിക്കുന്നതായും മിനിമം വേതനം നല്‍കുന്നില്ലെന്നും നഴ്‌സുമാര്‍ അറിയിച്ചു.

പലതവണ വേതനവര്‍ധന ആവശ്യപ്പെട്ടിട്ടും മാനേജ്‌മെന്റ്‌ തയാറാകാത്തതിനാലാണു സമരമെന്ന്‌ അപ്പോളോയിലെ നഴ്‌സുമാര്‍ പറയുന്നു. അപ്പോളോ വെല്‍ഫെയര്‍ അസോസിയേഷന്‍ ഫോര്‍ റജിസ്‌റ്റേഡ്‌ നഴ്‌സസ്‌ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണു സമരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക