Image

പുഷ്‌പകൃഷി: പി.ജെ. ജോസഫിനെതിരായ കേസ്‌ പിന്‍വലിച്ചു

Published on 04 March, 2012
പുഷ്‌പകൃഷി: പി.ജെ. ജോസഫിനെതിരായ കേസ്‌ പിന്‍വലിച്ചു
തിരുവനന്തപുരം: പുഷ്‌പകൃഷി വികസനത്തിന്റെ പേരിലുള്ള സര്‍ക്കാര്‍ ധനസഹായത്തില്‍ തട്ടിപ്പ്‌ നടന്നെന്നാരോപിച്ച്‌ മന്ത്രി പി.ജെ. ജോസഫിനെതിരേയുള്ള കേസ്‌ പിന്‍വലിച്ചു. ആറ്റുകാല്‍ സ്വദേശി സുരേന്ദ്രന്‍ നല്‌കിയിരുന്ന ഹര്‍ജിയാണ്‌ ഇന്നലെ പിന്‍വലിച്ചത്‌. പുഷ്‌പകൃഷി വികസന ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന പി.ജെ. ജോസഫ്‌, സെക്രട്ടറി സി.എം. മാത്യു, ട്രഷറര്‍ മാത്യു മഠത്തില്‍കണ്‌ടം എന്നിവര്‍ക്കെതിരേയായിരുന്നു ഹര്‍ജി നല്‌കിയിരുന്നത്‌.വിജിലന്‍സ്‌ കോടതിയെ സമീപിച്ച ആറ്റുകാല്‍ സ്വദേശി സുരേന്ദ്രന്‍ തന്നെയാണു വിജിലന്‍സ്‌ കോടതിയില്‍ കേസ്‌ നിലനില്‍ക്കെ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചത്‌. ഇതേത്തുടര്‍ന്ന്‌ ഇന്നലെ വിജിലന്‍സ്‌ കോടതിയിലെ കേസ്‌ പിന്‍വലിക്കുകയും ചെയ്‌തു.

വിജിലന്‍സ്‌ കോടതിയിലെ കേസ്‌ നിലനില്‍ക്കില്ലെന്നു ബോധ്യപ്പെട്ടതിനാലാണു പിന്‍വലിച്ചതെന്നു ഹര്‍ജിക്കാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക