Image

സംഗീതത്തിനുള്ള ആഗോള വിപണി നേടാന്‍ ഇന്ത്യന്‍ സിനിമ ശ്രമിക്കണം; ഹോളിവുഡ്‌ സംവിധായകന്‍ സോഹന്‍ റോയ്‌

Published on 27 July, 2017
സംഗീതത്തിനുള്ള ആഗോള വിപണി നേടാന്‍ ഇന്ത്യന്‍ സിനിമ ശ്രമിക്കണം; ഹോളിവുഡ്‌ സംവിധായകന്‍ സോഹന്‍ റോയ്‌
ലോകത്തിലെ സിനിമ വിപണികളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സിനിമ വ്യവസായം സംഗീതത്തിനുള്ള ആഗോള വിപണി നേടാന്‍ മുന്‍കൈയെടുക്കണമെന്ന്‌ ഹോളിവുഡ്‌ സംവിധായകന്‍ സോഹന്‍ റോയ്‌ അഭിപ്രായപ്പെട്ടു.

സംഗീത രംഗത്തെ പ്രതിഭകള്‍ക്കും, പ്രൊഫെഷനലുകള്‍ക്കും, കമ്പനികള്‍ക്കും അര്‍ഹിക്കുന്ന ആദരമര്‍പ്പിച്ച്‌ കൊച്ചിയിലെ ഐഎംസി ഹാളില്‍ ചൊവ്വാഴ്‌ച, ഇന്‍ഡിവുഡ്‌ മ്യൂസിക്‌ ഏക്‌സെലെന്‍സ്‌ അവാര്‍ഡ്‌സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രൊഫെഷനലുകളെ ഒരു കുട കീഴില്‍ കൊണ്ടുവരാനുള്ള ശ്രമമാണ്‌ 10 ബില്യണ്‍ യുഎസ്‌ ഡോളര്‍ പ്രോജെക്ടയ ഇന്‍ഡിവുഡ്‌ .


സംഗീത മേഖലയ്‌ക്ക്‌ വിലയേറിയ സംഭാവനകള്‍ നല്‍കിയ പ്രശസ്‌ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയ്‌ക്കും, ശബ്‌ദ സംയോജകനുമായ എന്‍ ഹരികുമാറിനും ആജീവനാന്ത പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ഇന്ത്യന്‍ സംഗീത വ്യവസായം പ്രൊഫഷണലിസത്തിലേക്ക്‌ മാറേണ്ടത്‌ അത്യാവശ്യമാണ്‌. മ്യൂസിക്‌ ക്ലിയര്‍യെന്‍സ്‌, റോയല്‍റ്റി, ആന്റിപൈറസി, പകര്‍പ്പവകാശം തുടങ്ങിയ മേഖലകളില്‍ ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നത്തിന്‌ ഇന്‍ഡിവുഡ്‌ മുന്‍കൈയെടുക്കും. സോഹന്‍ റോയ്‌ പറഞ്ഞു.

സംഗീതം നമ്മുടെ ജീവിതത്തിലും സംസ്‌കാരത്തിലും അവിഭാജ്യമായ ഘടകമാണ്‌. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, മതപരമായ വേര്‍തിരിവുകളെ മറികടന്നു രാജ്യത്തെ ഒന്നിപ്പിക്കുന്നത്തില്‍ സംഗീതത്തിന്‌ പ്രഥമ സ്ഥാനമുണ്ട്‌. സംഗീതം ഇല്ലാതെ ഒരു ദിവസം പോലും സങ്കല്‍പ്പിക്കാന്‍ കഴിയില്ല.

ഇന്ത്യന്‍ സംഗീത വ്യവസായത്തിനു അതിന്റെതായ മുഖമുദ്രയും മാന്ത്രികതയും ഉണ്ടെങ്കിലും അത്‌ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ലോകത്തിലെ സിനിമ വിപണികളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സിനിമ വ്യവസായം സംഗീതത്തിനുള്ള ആഗോള വിപണി നേടാന്‍ മുന്‍കൈയെടുക്കണം. സോഹന്‍ റോയ്‌ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സംഗീത വ്യവസായം പ്രൊഫഷണലിസത്തിലേക്ക്‌ മാറേണ്ട അത്യാവശ്യമാണ്‌. മ്യൂസിക്‌ ക്ലിയര്‍യെന്‍സ്‌, റോയല്‍റ്റി, ആന്റിപൈറസി, പകര്‍പ്പവകാശം തുടങ്ങിയ മേഖലകളില്‍ ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നത്തിന്‌ ഇന്‍ഡിവുഡ്‌ മുന്‍കൈയെടുക്കും അദ്ദേഹം പറഞ്ഞു.


ഹോളിവുഡ്‌ സിനിമകളുമായി മത്സരിക്കാന്‍ ഇന്ത്യന്‍ സംഗീത വ്യവസായം സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ ശ്രമിക്കണമെന്ന്‌ മാതൃഭൂമി ഗ്രൂപ്പ്‌ ഡയറക്ടറും സിനിമ നിര്‍മ്മാതാവും ആയ പി വി ഗംഗാധരന്‍ അഭിപ്രായപ്പെട്ടു.

കൂടാതെ സിനിമയുടെ വളര്‍ച്ചയ്‌ക്ക്‌ ഊഷ്‌മളമായ ആവാസ വ്യവസ്ഥ, നിര്‍മ്മാണ ഘട്ടം മുതല്‍ തീയേറ്ററുകള്‍ വരെ, സൃഷ്ടിക്കുകയും വളര്‍ത്തിയെടുക്കുകയും വേണം അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ നൂതനമായ നിര്‍മ്മാണ രീതിയും വിതരണ സമ്പ്രദായവും അവലംബിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഉദാഹരണത്തിന്‌, അത്യന്താധുനികമായ ക്യാമറകള്‍, സ്റ്റുഡിയോകള്‍, പ്രോജെക്ടറുകള്‍, ശബ്‌ദ ഉപകരണങ്ങള്‍, ആധുനിക സൗകര്യങ്ങളുള്ള തീയേറ്ററുകള്‍, അന്താരാഷ്ട്ര വിഷയങ്ങള്‍, വിപുലമായ വിതരണ ശൃംഖല എന്നിവ ഉപയോഗിക്കണം.

കാലത്തിനു അനുസരിച്ച്‌ സാങ്കേതിക നിലവാരം ഉയര്‍ത്തേണ്ടത്‌ ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്‌, മാത്രമല്ല ഒരുപാട്‌ സമയവും പണവും ഇത്‌ വഴി ലഭിക്കാനും സാധിക്കും കെടിസി ഗ്രൂപ്പ്‌ ഡയറക്ടര്‍ കൂടിയായ ഗംഗാധരന്‍ പറഞ്ഞു .

രമേശ്‌ നാരായണ്‍, മധു ബാലകൃഷ്‌ണന്‍, പ്രദീപ്‌ സോമസുന്ദരനും ചടങ്ങില്‍ പ്രത്യേക പരാമര്‍ശത്തിന്‌ അര്‍ഹരായി. ജനപ്രിയ സംഗീത സംവിധായകനുള്ള അവാര്‍ഡ്‌ ഗോപി സുന്ദറിനും, മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം രാഹുല്‍ രാജിനും സമ്മാനിച്ചു. സിനിമ സംവിധായകരായ ജിസ്‌ ജോയിയും അനീഷ്‌ അന്‍വറും സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ സിനിമയെ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ആഗോളതലത്തിലേക്ക്‌ എത്തിക്കുകയാണ്‌ ഇന്‍ഡിവുഡിന്റെ ലക്ഷ്യം. 2000 ശതകോടീശ്വരമാരും ഇന്ത്യന്‍ കമ്പനികളുമാണ്‌ ഇന്‍ഡിവുഡ്‌ കണ്‍സോര്‍ഷ്യത്തില്‍ ഉള്ളത്‌.

10,000 പുതിയ 4 കെ പ്രോജെക്ഷന്‍ മള്‍ട്ടിപ്ലെക്‌സ്‌ സ്‌ക്രീനുകള്‍, 1,00,000 2 കെ ഹോം തീയേറ്റര്‍ പ്രോജെക്ടറുകള്‍, സിനിമ സ്റ്റുഡിയോകള്‍, ആനിമേഷന്‍/വിഎഫ്‌എക്‌സ്‌ സ്റ്റുഡിയോകള്‍, അന്താരാഷ്ട്രനിലവാരത്തിലുള്ള സിനിമ സ്‌കൂളുകള്‍ എന്നിവയാണ്‌ ഇന്‍ഡിവുഡ്‌ പ്രൊജക്‌റ്റ്‌ ലക്ഷ്യമിടുന്നത്‌.

2018 വര്‍ഷാവസാനത്തോട്‌ കൂടി രാജ്യം മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ്‌ പദ്ധതി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക