Image

ട്രെയിനില്‍ വീണ്ടും പീഡന ശ്രമം; യുവാവിനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും

Published on 04 March, 2012
ട്രെയിനില്‍ വീണ്ടും പീഡന ശ്രമം; യുവാവിനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും
പാലക്കാട്‌: ട്രെയിനില്‍ വീണ്ടും യുവതിക്ക്‌ പീഡന ശ്രമം. യുവതിയോട്‌ അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്ന പരാതിയില്‍ യുവാവിനെ റെയില്‍വേ പോലീസ്‌ അറസ്റ്റ്‌ചെയ്‌തു. ഇയാളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. പാലക്കാട്‌ കല്ലേക്കുളങ്ങര സ്വദേശിനിയായ യുവതിയുടെ പരാതിയെത്തുടര്‍ന്നാണ്‌ സഹയാത്രികനും പത്തനംതിട്ട സ്വദേശിയുമായ യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

ട്രെയിന്‍ യാത്രയ്‌ക്കിടെ യുവാവ്‌ തന്നെ ശല്യംചെയ്‌തെന്നും അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവതി നല്‌കിയ പരാതിയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക