Image

പാമ്പുകള്‍ (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)

Published on 27 July, 2017
പാമ്പുകള്‍ (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)
പാമ്പു നീട്ടിയ
കനിയാണല്ലോ
ഈ നനരകത്തിലേക്കു
തള്ളിയിട്ടത്.
അന്നു മുതല്‍ ബോധവത്കരണം;
സ്വര്‍ഗമിങ്ങെത്തിക്കണം
പാമ്പുകളെ അകറ്റിനിര്‍ത്തണം
ഇനിയിവിടുന്നും വീഴരുതല്ലോ.
ഗാന്ധിവടിയും പന്തവുമേന്തി
കാല്‍നടജാഥകള്‍
ഇമവെട്ടാതെ ജാഗ്രത.
എന്നിട്ടുമിപ്പോള്‍
വീടുവീടാന്തരം
ഗ്രാമഗ്രാമാന്തരം
മാറാടിയൊഴുകുന്നു.

ചാനല്‍വലകളിലൂടെ
അരിച്ചിറങ്ങിയ സര്‍പ്പനനവ്
വടിയെച്ചുറ്റി, പന്തത്തെച്ചുറ്റി.
നെഞ്ചിലേക്കു നീളുകയാണ്.
Join WhatsApp News
ഡോ.ശശിധരൻ 2017-07-27 14:36:28
ഈ ധന്യമായ ഭൂമിയെ ഒരിക്കലും നരകമെന്നു വിളിക്കരുതേ !മനുഷ്യ ജീവിതത്തേക്കാൾ ശ്രേഷ്ടമായ ജീവിതം എവിടെയാണ് കാണാൻ കഴിയുക ?ഏകദേശം എണ്പതിനാല് ലക്ഷം ജീവ യോനികൾ  ഈ ഭൂമുഖത്തുണ്ട് .അതിൽ ഏറ്റവും ഉത്‌കൃഷ്ടമായി ചെയ്യപ്പെട്ട ജീവിതമാണ് മനുഷ്യന്റേതു .മറ്റു ജീവികളിൽ നിന്നുമെല്ലാം നമ്മൾ ഉയർന്നു നിൽക്കാനുള്ള കാരണം  നമ്മുടെ ആഴത്തിലുള്ള വിശേഷ ബുദ്ധിയാണ് .പ്രശ്നങ്ങളില്ലാത്ത ജീവിതമുണ്ടോ ? വിശേഷ ബുദ്ധിയുപോയോഗിച്ചു മനുഷ്യൻ  പ്രശ്നങ്ങളെ പരിഹരിക്കുമ്പോൾ പ്രശ്നങ്ങൾ ഇല്ലാതാകുന്ന .പ്രശ്നങ്ങളിൽ നിന്നു  ഒളിച്ചോടുന്നവന്റെ പിന്നാലെ എന്നും പ്രശ്നങ്ങൾ പിന്തുടരുന്നു .അയിത്തം ,തീണ്ടൽ ,ശൈശവവിവാഹം ,പറയപാട്, പുലയപാട് , അനാചാരങ്ങൾ ,ദുരാചാരങ്ങൾ ,അപദവിശ്വാസങ്ങൾ എല്ലാം  നമ്മുടെ സമൂഹത്തലിലുണ്ടായിരുന്നു. ഇന്നും അവ ഒളിഞ്ഞും തെളിഞ്ഞും സാമാജിക ശരീരത്തിൽ നിന്നും പൂർണമായും വിട്ടുപോയിട്ടില്ല .ഏറെ കുറെ നമ്മൾ   നമ്മുടെ ശാശ്വത ധർമ്മങ്ങളിലൂടെ , ധർമ്മ വ്യവസ്ഥയിലുടെ പരിഹരിച്ചില്ലെ?  ഇന്നലെകളിലുണ്ടയിരുന്ന ഈ അന്തതകളിൽ നിന്നും നാം ഉയർന്നു ഒരുപാടു മുന്നോട്ടു പോയില്ലേ ? ഒത്തൊരുമിക്കാനുള്ള  ഇത്തരം സംവാദവേദികളെ ഛിന്നിപ്പിക്കാനും ഭിന്നിപ്പിക്കാനും നമ്മൾ ശ്രമിക്കാതെ ഗതകാലത്തിന്റെ ദുരിതങ്ങളിൽ നിന്നും പാഠങ്ങൾ വിചാര വിവേകത്തോടുകൂടി പഠിച്ചു എല്ലാ കരുത്തോടും കുടി , രാഷ്ട്രീയപരമായ കരുത്തിലൂടെ, സാമ്പത്തികപരമായ കരുത്തിലൂടെ,വിദ്യാഭ്യാസപരമായ കരുത്തിലൂടെ ഒരു പുതിയ പുരസ്സരമായ  പുലരിക്കുവേണ്ടി പ്രവർത്തിക്കാം.
(ഡോ.ശശിധരൻ)
Anthappan 2017-07-27 20:27:44
Majority of the Christians believe that the world is hell  contrary to the teaching of Jesus. They think people are more susceptible to do sin in the world.  So, they prey to God to take them to heaven, after death, where there is no chance to sin. Most of them want to evade their responsibility in the world and wish to live in heaven after death.  But, Jesus always wanted to make heaven on earth.   The magnificent aspect of life on earth is that anybody can make heaven on earth.  So agree with Dr. Sashidharan in his view that the world is not hell rather we make it hell. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക