Image

അഞ്ച് കള്ളന്മാരുമായി വാര്‍ണ്യത്തില്‍ ആശങ്ക, പുതിയ പോസ്റ്റര്‍ കാണാം

Published on 27 July, 2017
അഞ്ച് കള്ളന്മാരുമായി വാര്‍ണ്യത്തില്‍ ആശങ്ക, പുതിയ പോസ്റ്റര്‍ കാണാം

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാര്‍ണ്യത്തില്‍ ആശങ്ക. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകനാവുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. കവട്ട ശിവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

തൃശൂര്‍ ഗോപാല്‍ജി തിരക്കഥ എഴുതുന്ന ചിത്രം സമകാലിക സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തെ ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍, ചെമ്പന്‍ വിനോദ്, സുരാജ് വെഞ്ഞാറമ്മൂട്, രചന നാരായണന്‍ കുട്ടി, തുടങ്ങിയവരും ചിത്രത്തിലുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക