Image

മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ഉണ്ണി മുകുന്ദന്‍

Published on 27 July, 2017
മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ഉണ്ണി മുകുന്ദന്‍
   യുവനായകന്‍ ഉണ്ണി മുകുന്ദന്റെ വ്യത്യസ്ത ഗെറ്റപ്പാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അസാധാരണ കഴിവുകളുള്ള ക്ലിന്റ് എന്ന ബാലന്റെ കഥ പറയുന്ന ചിത്രത്തില്‍ ക്ലിന്റിന്റെ അച്ഛന്‍ വേഷത്തിലെത്തിലാണ് ഉണ്ണി എത്തുന്നത്. ചിത്രത്തില്‍ അച്ഛന്‍ കഥാപാത്രത്തിന്റെ മുപ്പത് വയസ് മുതല്‍ അറുപത് വയസ് വരെ നീളുന്ന ജീവിത കാലഘട്ടമാണ് ഉണ്ണി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അറുപതുകാരനായി മാറിയ ഉണ്ണിയുടെ മെയ്ക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച കഥാപത്രമാണ് ക്ലിന്റിലെ ജോസഫിന്റെതെന്ന് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കുകയും ചെയ്തു.

ഏഴു വയസിനുള്ളില്‍ മുപ്പതിനായിരത്തോളം ചിത്രങ്ങള്‍ വരച്ച അസാമാന്യ പ്രതിഭയായ ക്ലിന്റ് എന്ന ബാലന്റെ ജീവിത കഥയാണ് ചിത്രം. 1976ല്‍ മെയ് 19ന് ജനിച്ച ക്ലിന്റ് കിഡ്‌നി സംബന്ധമായ രോഗത്തെ തുടര്‍ന്ന് 1983 ഏപ്രില്‍ 15ന് മരിക്കുകയായിരുന്നു. മാസ്റ്റര്‍ അലോകാണ് ക്ലിന്റായി വേഷമിടുന്നത്. ക്ലിന്റിന്റെ അച്ഛന്‍ എംടി ജോസഫായി ഉണ്ണി മുകുന്ദനെത്തുമ്പോള്‍ അമ്മ ചിന്നമ്മ ജോസഫായെത്തുന്നത് റീമ കല്ലിങ്കലാണ്.

ഇവരോടൊപ്പം ജോയ് മാത്യ, സലീം കുമാര്‍, കെപിഎസി ലളിത, രഞ്ജി പണിക്കര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ക്കൊപ്പം ക്ലിന്റിന്റെ യഥാര്‍ത്ഥ മാതാപിതാക്കളും ചിത്രത്തില്‍ എത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇളയരാജ മലയാളത്തില്‍ സംഗീതം സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ക്ലിന്റിന്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ക്ലിന്റ് ഗോകുലം ഗോപലാനാണ് നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് നാലിനാണ് ചിത്രം പുറത്തിറങ്ങുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക