Image

വര്‍ണവെറി പിടിപെട്ടവര്‍ സണ്ണിക്ക് നേരെ, കറുത്ത നിറമുള്ള കുഞ്ഞിനെ എന്തിന് ദത്തെടുത്തു?

Published on 27 July, 2017
വര്‍ണവെറി പിടിപെട്ടവര്‍ സണ്ണിക്ക് നേരെ, കറുത്ത നിറമുള്ള കുഞ്ഞിനെ എന്തിന് ദത്തെടുത്തു?
ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും കുഞ്ഞിനെ ദെത്തെടുത്ത വിവരം താരം ആരാധകരെ അറിയിച്ചിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തിയ വിവരം സണ്ണി സന്തോഷത്തോടെയാണ് സണ്ണി വെളിപ്പെടുത്തിയത്.

മഹാരാഷ്ടയിലെ ലാഥൂരില്‍ നിന്ന് സണ്ണി ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്. 21 മാസം മാത്രം പ്രായമുള്ള ആ പെണ്‍കുഞ്ഞിനെ നിഷ കൗര്‍ വെബ്ബര്‍ എന്ന് സണ്ണിയും ഭര്‍ത്താവും സ്‌നേഹത്തോടെ വിളിച്ചു.

സണ്ണിയുടെ തീരുമാനത്തെ വളരെ ആവേശത്തോടെയാണ് ബോളിവുഡ് സെലിബ്രിറ്റികളും ആരാധകരും വരവേറ്റത്. കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ച്ചപ്പോള്‍ പലരും ആശംസയായെത്തി. എന്നാല്‍ ചിലര്‍ വളരെ മോശമായാണ് ഇതിനോട് പ്രതികരിച്ചത്. മുന്‍ പോണ്‍സ്റ്റാറായതില്‍ സണ്ണിയ്ക്ക് കുഞ്ഞിനെ ദത്തെടുക്കാന്‍ അവകാശമില്ലെന്നാണ് പലരുടെയും വാദം. കുഞ്ഞിനെ സണ്ണി വഴിതെറ്റിക്കുമെന്നും അവര്‍ വിധി എഴുതുന്നു.

സണ്ണിയല്ല ചിലര്‍ക്ക് പ്രശ്‌നം, വെളുത്ത നിറമുള്ള സണ്ണി കറുത്ത നിറമുള്ള കുഞ്ഞിനെ ദത്തെടുത്തതാണ് വര്‍ണവെറി ഭ്രാന്തു പിടിപ്പിച്ചവരെ ചൊടിപ്പിച്ചത്. ‘അവളെ ഉപേക്ഷിക്കൂ, സൗന്ദര്യമില്ലാത്ത ഈ കുഞ്ഞിനെ ദത്തെടുത്തത് ആരാധകരെ വേദനിപ്പിക്കുന്നു തുടങ്ങിയ രൂക്ഷമായ പ്രതികരണങ്ങളുമായി അവര്‍ രംഗത്തെത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക