Image

സീറോ മലബാര്‍ സഭ ഡബ്ലിന്‍ യുവജന വിഭാഗം ഒരുക്കുന്ന യുവജനധ്യാനം ഓഗസ്റ്റ് 25, 26 തീയതികളില്‍

Published on 27 July, 2017
സീറോ മലബാര്‍ സഭ ഡബ്ലിന്‍ യുവജന വിഭാഗം ഒരുക്കുന്ന യുവജനധ്യാനം ഓഗസ്റ്റ് 25, 26 തീയതികളില്‍
 
ഡബ്ലിന്‍: പ്രശസ്ത ധ്യാനഗുരുവും സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ യുവജന കോര്‍ഡിനേറ്ററുമായ ബിനോജ് മുളവരിക്കല്‍ അച്ചന്‍ അയര്‍ലണ്ടിലെ യുവജനങ്ങളുടെ സമകാലിക പ്രശ്‌ന അവലോകനം നടത്തുന്നതിനും ആത്മീയവും ഭൗതികവുമായ ശാക്തീകരണത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തന്റെ അനുഭവങ്ങളിലൂടെ The Burning Bushധ്യാനത്തില്‍ പങ്കുവയ്ക്കാനുമായി എത്തും. ഓഗസ്റ്റ് 25, 26 എന്നീ തീയതികളില്‍ ഡബ്ലിനിലെSt. Anne’s church, Bohernabreena, TallaghtÂൽ രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെയാണ് ധ്യാനം നടക്കുക.

സീറോ മലബാര്‍ സഭയുടെ എല്ലാ മാസ് സെന്ററുകളില്‍നിന്നുമുള്ള 13 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായിട്ടാണ് ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. രണ്ടുദിവസത്തെ ധ്യാനത്തിനു ഭക്ഷണം ഉള്‍പ്പെടെ രജിസ്‌ട്രേഷന് ഫീസ് 20 യൂറോ ആയിരിക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ തങ്ങളുടെ പേര് ംംം.്യെൃീാമഹമയമൃ.ശല എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 18 വയസില്‍ താഴെയുള്ളവര്‍ മാതാപിതാക്കളുടെ സമ്മതപത്രം വെബ്‌സൈറ്റില്‍ ടിക് ചെയ്യേണ്ടതാണ്.

നമ്മുടെ യുവജനങ്ങളുടെ ജീവിതശൈലിയും സാഹചര്യങ്ങളും എങ്ങനെ അവര്‍ക്കും സമൂഹത്തിനും ഉപകാരപ്രദമായി പ്രയോജനപ്പെടുത്താമെന്നും കാര്യങ്ങള്‍ നല്ലവണ്ണം മനസിലാക്കി തീരുമാനങ്ങള്‍ എങ്ങനെ എടുക്കാമെന്നും കുടുംബബന്ധങ്ങളുടെ ആഴവും സ്‌നേഹവും എത്രമാത്രം വിലപ്പെട്ടതാണെന്ന് മനസിലാക്കുന്നതിനും ക്രിസ്തുവിനുവേണ്ടി സ്‌നേഹത്തിന്റെ അഗ്‌നിജ്വാലയായി പ്രകാശിക്കുന്നതിനും ബെര്‍ണിംഗ് ബുഷ് ധ്യാനം യുവജനങ്ങള്‍ക്ക് സഹായകമാകും.

മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഈ ധ്യാനത്തില്‍ പങ്കെടുപ്പുക്കുന്നതിന് പ്രത്യേകം താല്‍പര്യം കാണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും ധ്യാനത്തിലേ ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

ഫ. ജോസ് ഭരണികുളങ്ങള: 0899741568
ഫാ. ആന്റണി ചീരംവേലില്‍ എംഎസ്ടി: 0894538926
ബിനു ആന്റണി: 0876929846
ജോമോന്‍ തോമസ്: 0876271228
രാജി ഡോമിസ്: 0892137888

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക