Image

ജിഎംഎഫ് 28ാം പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ തിരിതെളിഞ്ഞു

Published on 27 July, 2017
ജിഎംഎഫ് 28ാം പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ തിരിതെളിഞ്ഞു


കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയെട്ടാമത് അന്തര്‍ദേശീയ പ്രവാസി സംഗമത്തിന് തുടക്കമായി. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്‌സ്‌കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസില്‍ ജൂലൈ 26 ന് ബുധനാഴ്ച വൈകുന്നേരം ഏഴിനു നടന്ന സമ്മേളനത്തില്‍ ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തില്‍ സണ്ണി വേലൂക്കാരന്‍ (പ്രസിഡന്റ്, ജിഎംഎഫ് ജര്‍മനി), അപ്പച്ചന്‍ ചന്ദ്രത്തില്‍(ട്രഷറര്‍, ജിഎംഎഫ് ജര്‍മനി), പോള്‍ പ്‌ളാമൂട്ടില്‍, തോമസ് ചക്യാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് യൂറോപ്പിലെ പ്രശസ്ത ഗായകനായ സിറിയക് ചെറുകാട് (വിയന്ന) നയിച്ച ഗാനമേള സംഗമത്തിന് കൊഴുപ്പുകൂട്ടി. 

വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാ, സാഹിത്യ സായാഹ്നങ്ങള്‍ തുടങ്ങിയ പരിപാടികളാണ് അഞ്ചുദിനങ്ങളിലായി അരങ്ങേറുന്നത്.

വ്യാഴാഴ്ച രാവിലെ നടക്കുന്ന സെമിനാര്‍ ജിഎംഎഫ് ഇക്കണോമിക് ഫോറം പ്രസിഡന്റ് അഡ്വ.സേവ്യര്‍ ജൂലപ്പന്‍(സ്വിറ്റ്‌സര്‍ലണ്ട്) നയിക്കും. വൈകുന്നേരം നടക്കുന്ന വനിതാഫോറം സമ്മേളനത്തിന് ജെമ്മ ഗോപുരത്തിങ്കല്‍, എല്‍സി വേലൂക്കാരന്‍, ലില്ലാ ചക്യാത്ത്, മറിയാമ്മ ചന്ദ്രത്തില്‍, ഡോ.ലൂസി ജൂലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ദിവസേനയുള്ള യോഗാ പരിശീലന ക്ലാസുകള്‍ക്ക് മേരി ക്രീഗര്‍ (ജര്‍മനി) നേതൃത്വം നല്‍കുന്നു.

1960കളുടെ തുടക്കം മുതല്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ കുടിയേറി സാമൂഹ്യസാംസ്‌കാരിക തെഴില്‍ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നിരവധി മലയാളികള്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. ജൂലൈ 30 ന് ഞായറാഴ്ച സംഗമം സമാപിക്കും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക