Image

കെ.ഇ. മാമ്മന്റെ നിര്യാണത്തില്‍ കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു

Published on 27 July, 2017
കെ.ഇ. മാമ്മന്റെ നിര്യാണത്തില്‍ കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു
 
കുവൈറ്റ്: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹിക, മദ്യവിരുദ്ധ പ്രവര്‍ത്തകനുമായിരുന്ന കെ.ഇ. മാമ്മന്റെ നിര്യാണത്തില്‍ കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് അനുശോചിച്ചു. പ്രതികരണശേഷി നഷ്ട്ടപെടുന്ന ഈ കാലത്ത് തന്റെ വാര്‍ദ്ധക്യത്തെ പോലും വകവയ്ക്കാതെ അനീതിക്കും അഴിമതിക്കുമെതിരെ കക്ഷി രാഷ്ട്രിയ ഭേദമില്ലാതെ ഒറ്റയാള്‍ സമരവും നയിച്ച ഒരു യഥാര്‍ത്ഥ രാജ്യ സ്‌നേഹിയാണ് കെ.ഇ. മാമ്മന്റെ നിര്യാണത്തിലൂടെ നാടിനു നഷ്ട്ടമായിരിക്കുന്നതെന്ന് സമാജം അനുശോചന പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക