Image

ഏതാനും മണിക്കൂര്‍ നേരത്തേക്ക് ജെഫ് ബെസോസ് സമ്പത്തില്‍ ബില്‍ ഗേറ്റ്‌സിനെ മറി കടന്നു

Published on 27 July, 2017
ഏതാനും മണിക്കൂര്‍ നേരത്തേക്ക് ജെഫ് ബെസോസ് സമ്പത്തില്‍ ബില്‍ ഗേറ്റ്‌സിനെ മറി കടന്നു
പുസ്തക കച്ചവടത്തിലൂടെ തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ സമ്പത്തിനുടമയായി ജെഫ് ബെസോസ്
22 വര്‍ഷം മുന്‍പ് ആമസോണ്‍ ഓണ്‍ലൈനിലുടേ പുസ്തക കച്ചവടം തുടങ്ങിയ ജെഫ് ബെസോസ്, മൈക്രോസോഫ്ട് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ മറി കടന്നു ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായി. 53 കാരനായ ബെസോസിനു 90 ബില്യന്‍ ഡോളര്‍ ആസ്തി. 61 കാരനായ ബില്‍ ഗേറ്റ്‌സിനു 89 ബില്യന്‍.
പക്ഷെ ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഓഹരി വിപണിയില്‍ മാറ്റം വന്നു. അതോടെ ബില്‍ ഗേറ്റ്‌സ് വീണ്ടും ഒന്നാമനായി. കഴിഞ്ഞ 23 വര്‍ഷത്തില്‍ 18 വര്‍ഷവും ബില്‍ ഗേറ്റ്‌സ് തന്നെയാണു ഏറ്റവും വലിയ കോടീശ്വരന്‍.
ആമസോണ്‍ ഓഹരി വില കൂടുകയും മൈക്രോസോഫ്ടിന്റെത് നേരിയ തോതില്‍ കുറയുകയും ചെയ്തതൊടെയാണുഒന്നാം സ്ഥാനം ബില്‍ ഗേറ്റ്‌സിനെ കൈവിട്ടത്. ആമസോണ്‍ ഓഹരി വില ഇപ്പോഴുള്ള 1073 ഡോളറില്‍ നിന്നു വൈകാതെ 2000ഡോളര്‍ വരെ ഉയരാമെന്നും അപ്പോള്‍ ബെസോസിന്റെ സ്വത്ത് പല മടങ്ങ് വര്‍ധിക്കാമെന്നും വിദഗ്ദര്‍ പറയുന്നു. ആമസോണില്‍ 17 ശതമാനം ഓഹരികളാണു ബെസോസിനുള്ളത്.
ആമസോണിന്റെ സ്വത്ത് (കാപിറ്റല്‍) ആദ്യമായി 500 ബില്യന്‍ കടന്നു. ഒന്നാം സ്ഥാനത്ത് ആപ്പിള്‍, രണ്ടാമത് ഗൂഗിള്‍, മൂന്നാമത് മൈക്രോസ്ഫ്ട് എന്നിവയാണു കമ്പനിയുടെ സ്വത്തില്‍ മുന്നില്‍.
ഈ വര്‍ഷം ആദ്യം തന്നെ ബെസോസ് സമ്പത്തില്‍ രണ്ടാം സ്ഥാനത്തു നിന്ന് വാറന്‍ ബഫറ്റിനെ പിന്തള്ളിയിരുന്നു. ബഫറ്റ് ഇപ്പോള്‍ നാലാം സ്ഥാനത്താണു. സ്പാന്‍ഷ് വസ്ത്ര വ്യവസായി അമന്‍സിയൊ ഒര്‍ട്ടേഗ്ഗ ഗവനോ ആണു മൂന്നാം സ്ഥാനത്ത്. അഞ്ചാം സ്ഥാനം, ഫെയസ്ബുക്ക് സ്ഥപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനാണ്.


Amazon founder overtakes Bill Gates to become world's richest man

A rally in e-retail behemoth Amazons share price on Thursday propelled founder Jeff Bezos to the top of a list of the worlds richest individuals, media reported.

Bezos, who is also Chairman and Chief Executive of the Seattle-based company, was worth almost $91 billion after Amazon's share price rose more than 1 per cent in morning trading in New York, the Independent reported.

That puts his fortunate ahead of Microsoft co-founder Bill Gates's. The latter has a net worth of around $90.7 billion and has been at the top of Bloomberg's rich list since 2013.

Amazon's share price has endured a meteoric rise in recent years, surpassing the $1,000 apiece mark, partially helped by its Prime shopping club, media streaming services and the launch of products like the Alexa home assistant.

Back in April, the company reported that net sales rose 23 per cent to $35.7 billion for the first quarter of 2017.

Analysts and investors will particularly be monitoring the performance of the company's cloud-computing division, Amazon Web Services, which accounts for about 10 per cent of revenue, as well as how Prime has progressed.

Bezos, who founded the company in 1994, owns around 17 per cent of Amazon's shares. They have gained around 40 per cent in value so far in 2017 helping Bezos's net worth increase by over $24 billion. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക