Image

ഇന്ത്യ നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കുന്ന രാജ്യം: ഇറ്റാലിയന്‍ മന്ത്രി

Published on 04 March, 2012
ഇന്ത്യ നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കുന്ന രാജ്യം: ഇറ്റാലിയന്‍ മന്ത്രി
കൊല്ലം ഇന്ത്യ നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കുന്ന രാജ്യമാണ്‌. അതിനാല്‍ തന്നെ ഇന്ത്യന്‍ നീതിന്യായ വ്യവസ്‌ഥയില്‍ വിശ്വാസമുണ്ടെന്ന്‌ ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്‌റ്റെഫാന്‍ ദെ മിസ്‌തുറ പറഞ്ഞു. വെടിവെയ്‌പ്‌ കേസില്‍ അറസ്റ്റിലായ നാവികരോട്‌ ഇറ്റാലിയന്‍ ജനതയ്‌ക്ക്‌ ഐക്യദാര്‍ഢ്യമുള്ളതുപോലെ മരിച്ചവരുടെ കുടുംബത്തോടൊപ്പവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താക്കുകളുടെ ഫൊറന്‍സിക്‌ പരിശോധനാഫലം വരുന്നതു കാക്കുകയാണ്‌. അതുപോലെ മരിച്ച ജലസ്‌റ്റിന്റെ കുടുംബത്തെ കാണാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കൊല്ലത്ത്‌ എത്തിയ ഇറ്റാലിയന്‍ സംഘവുമായി കൂടിക്കാഴ്‌ച നടത്താന്‍ താല്‍പര്യമില്ലെന്ന്‌ കൊല്ലപ്പെട്ട ജലസ്‌റ്റിന്റെ കുടുംബം അറിയിച്ചു. നീതി നിഷേധിക്കുമെന്ന്‌ ഉറപ്പുളളതുകൊണ്ടാണ്‌ കൂടിക്കാഴ്‌ച നടത്താത്താന്‍ താത്‌പര്യമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക