Image

അരുണ്‍കുമാറിനെ ചുമതലകളില്‍ നിന്നൊഴിവാക്കി

Published on 04 March, 2012
അരുണ്‍കുമാറിനെ ചുമതലകളില്‍ നിന്നൊഴിവാക്കി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ ഐ.എച്ച്‌.ആര്‍.ഡി ഐ.ടി വിഭാഗത്തിന്റെ ചുമതലകളില്‍ നിന്നൊഴിവാക്കി. അരുണ്‍കുമാറിന്റെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും വ്യാപകമായി ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്‌ സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്‌.

ഇദ്ദേഹത്തിനെതിരേ നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട്‌ വരാനിരിക്കെയാണ്‌ നടപടി. അരുണ്‍ വഹിച്ചിരുന്നു ചുമതല ഇനി ഐ.എച്ച്‌.ആര്‍.ഡി ഡയറക്ടര്‍ വഹിക്കുമെന്ന്‌ ഉത്തരവില്‍ പറയുന്നു.

വ്യാഴാഴ്‌ച സമിതിയുടെ അന്തിമ റിപ്പോര്‍ട്ട്‌ സ്‌പീക്കര്‍ക്ക്‌ സമര്‍പ്പിക്കും. ഐ.എച്ച്‌.ആര്‍.ഡി അസിസ്റ്റന്റ്‌ ഡയറക്ടര്‍, ഐ.സി.ടി അഡീഷണല്‍ ഡയറക്ടര്‍ എന്നീ നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന്‌ സമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്‌.

പ്രിന്‍സിപ്പല്‍ തസ്‌തികയുടെ പ്രൊമോഷന്‍ തസ്‌തികയാണ്‌ ജോയിന്റ്‌ ഡയറക്ടര്‍ . ജോയിന്റ്‌ ഡയറക്ടറാകാന്‍ പ്രിന്‍സിപ്പല്‍ ആയിരിക്കണമെന്ന നിബന്ധന പാലിക്കാനാണ്‌ ഇടയ്‌ക്ക്‌ പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം നല്‍കിയത്‌. മൂന്നുവര്‍ഷത്തിനുശേഷം ഐ.എച്ച്‌.ആര്‍.ഡിയില്‍നിന്നുതന്നെ അപേക്ഷ ക്ഷണിച്ച്‌ ജോയിന്റ്‌ ഡയറക്ടറായി സ്ഥിരനിയമനം നല്‍കി. ഇതാണ്‌ പിന്നീട്‌ വിവാദമായത്‌.
അരുണ്‍കുമാറിനെ ചുമതലകളില്‍ നിന്നൊഴിവാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക