Image

കോഴിക്കോട്‌ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്‌തു

Published on 04 March, 2012
കോഴിക്കോട്‌ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്‌തു
കോഴിക്കോട്‌: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ കേരളത്തില്‍ കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയാകുന്നു. ഇന്ന്‌ കോഴിക്കോട്‌ ബാലുശേരിയില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു. ബാലുശേരി മണിശേരിയിലെ ജോസഫ്‌ മുണ്ടയ്‌ക്കല്‍ (65) ആണ്‌ മരിച്ചത്‌. ഇദ്ദേഹത്തിന്‌ മൂന്ന്‌ ലക്ഷത്തോളം രൂപയുടെ കടം ഉണ്‌ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പോലീസ്‌ സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക