Image

അഭിമുഖത്തിനിടെ ഇറങ്ങിപ്പോയതിനെ കുറിച്ച് ധനുഷിന് പറയാനുള്ളത്

Published on 28 July, 2017
അഭിമുഖത്തിനിടെ ഇറങ്ങിപ്പോയതിനെ കുറിച്ച് ധനുഷിന് പറയാനുള്ളത്
വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗം വേലയില്ലാ പട്ടധാരി 2ന്റെ പ്രചരണവുമായി ബന്ധപ്പെട്ട ചാനല്‍ അഭിമുഖത്തില്‍ നിന്ന് ധനുഷ് ഇറങ്ങിപ്പോയത് വലിയ വാര്‍ത്തയായിരുന്നു. സുചി ലീക്ക്‌സിനെക്കുറിച്ചുള്ള ചോദ്യമാണ് ധനുഷിനെ അസ്വസ്ഥനാക്കിയത്.

അഭിമുഖത്തില്‍ സുചി ലീക്ക്‌സിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ധനുഷ് മറുപടി പറയാന്‍ വിസമ്മതിച്ചു. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ധനുഷ് ഇറങ്ങിപ്പോയി. ഇതായിരുന്നു സംഭവം. ഇതിനെക്കുറിച്ച് ധനുഷ് പറയുന്നതിങ്ങനെ:

‘ഇതൊന്നും ചോദിക്കേണ്ട ആവശ്യമില്ല. എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളാണവ. എന്നെ സംബന്ധിച്ച് ഇതൊന്നും പ്രധാന കാര്യങ്ങളല്ല. എന്റെ കുഞ്ഞുങ്ങളെ കുറിച്ച് ചോദിക്കൂ… ഞാന്‍ പറയാം. 15 വര്‍ഷമായി ഞാന്‍ മര്യാദയ്ക്ക് ഉറങ്ങിയിട്ട്. പക്ഷെ എനിക്ക് ഒരു തളര്‍ച്ചയുമില്ല. പണ്ട് ഞാനൊരു കുഴിമടിയനായിരുന്നു. ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി ആഗ്രഹിക്കുന്നയാളാണ് ഞാന്‍. അമ്മയുടെ പ്രാര്‍ഥനയാണ് എന്നെ രക്ഷിക്കുന്നത്’.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക