Image

ചെറുപ്പത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് അക്ഷയ് കുമാര്‍

Published on 28 July, 2017
ചെറുപ്പത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് അക്ഷയ് കുമാര്‍

ചെറുപ്പത്തില്‍ ലൈംഗിക ചൂഷണത്തിന് വിധേയനായിട്ടുണ്ടെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. കുട്ടിയായിരുന്നപ്പോള്‍ ഒരിക്കല്‍ ഒരു ലിഫ്റ്റ് ഓപ്പറേറ്റര്‍ തന്നെ ‘അനുചിതമായി’ സ്പര്‍ശിച്ചുവെന്നും എന്നാല്‍ മാതാപിതാക്കളുമായി നല്ല അടുപ്പമുണ്ടായിരുന്നതിനാല്‍ അവരോട് ഇക്കാര്യം തുറന്നുപറഞ്ഞുവെന്നും അക്ഷയ് പറയുന്നു. മനുഷ്യക്കടത്ത് വിഷയമാക്കി മുംബൈയില്‍ നടന്ന ഒരു അന്തര്‍ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ എന്റെ അനുഭവം പറയട്ടെ. നന്നേ ചെറുപ്പത്തില്‍ എനിക്കൊരു മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കലൊരു ലിഫ്റ്റ് ഓപ്പറേറ്റര്‍ എന്നെ ‘ഉചിതമല്ലാത്തവിധം’ സ്പര്‍ശിച്ചു. ഞാനത് മാതാപിതാക്കളോട് പറഞ്ഞു. പിന്നീട് മനസിലാക്കാന്‍ കഴിഞ്ഞത്, ആ ലിഫ്റ്റ് ഓപ്പറേറ്ററില്‍ നിന്ന് ഇത്തരമൊരുനുഭവം ഉണ്ടാവുന്ന ആദ്യത്തെ ആളായിരുന്നില്ല ഞാനെന്നാണ്.അക്ഷയ് കുമാര്‍ പറഞ്ഞു.

ലൈംഗികചൂഷണത്തിന് വിധേയരാകുന്നവര്‍ അത് അടുപ്പമുള്ളവരോട് തുറന്നുപറയാന്‍ തയ്യാറാകണമെന്നും എങ്കില്‍ മാത്രമേ കുറ്റക്കാരെ കണ്ടെത്താനാവൂ എന്നും അക്ഷയ് കുമാര്‍ പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്ഷയ്കുമാറിന്റെ മകന്‍ ആരവിന് ഒരു സെക്യൂരിറ്റി ഗാര്‍ഡില്‍ നിന്നും സമാനമായ ദുരനുഭവമുണ്ടായിരുന്നു. അയാള്‍ ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക