Image

നര്‍മ്മത്തില്‍ പൊതിഞ്ഞ കടങ്ങളുടെ കഥ

Published on 28 July, 2017
നര്‍മ്മത്തില്‍ പൊതിഞ്ഞ കടങ്ങളുടെ കഥ
വിനയ് ഫോര്‍ട്ടും ജോജു ജോര്‍ജും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കടം കഥ തിയേറ്ററുകളിലെത്തി. പുതുമുഖമായ വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. സെന്തില്‍ രാജനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാശ് ഇല്ലാത്തവന്റെയും കടം ഉള്ളവന്റെയും കഥ നര്‍മ്മത്തില്‍ പൊതിഞ്ഞാണ് അവതരിപ്പിച്ചിരിക്കുന്നത്.

സൈജു കുറുപ്പ്, രഞ്ജി പണിക്കര്‍, റോഷന്‍ മാത്യു എന്നിവരും സുപ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്, ഒപ്പം നിരവധി മികച്ച ഹാസ്യ താരങ്ങളും വിനയ് ഗിരി എന്ന കഥാപാത്രത്തെയും ജോജു ക്ലീറ്റസ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

ഫൈസല്‍ അലിയാണ് ഛായാഗ്രഹകന്‍. എഡിറ്റിങ് നിര്‍വഹിക്കുന്നത് സൂരജ് ഇ എസ്സാണ്. കൈതപ്രവും സന്തോഷ് വര്‍മയും മനു മഞ്ജിത്തും എഴുതിയ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം പകരുന്നു. മണ്‍സൂണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സാദിഖ് അലിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക