Image

മദ്യപിക്കും, പുക വലിക്കും, മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല; മുമൈദ് ഖാന്‍ അന്വേഷണ സംഘത്തോട്

Published on 28 July, 2017
മദ്യപിക്കും, പുക വലിക്കും, മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല; മുമൈദ് ഖാന്‍ അന്വേഷണ സംഘത്തോട്
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മുമൈദ് ഖാനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. മദ്യപാനവും പുകവലിയും ശീലമാണെങ്കിലും ലഹരിമരുന്ന് ഉപയോഗിക്കാറില്ലെന്ന് മുമൈത്ത് ഖാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടുതല്‍ പരിശോധനക്കായി രക്തം, നഖം, മുടി എന്നിവയുടെ സാമ്പിളുകള്‍ നല്‍കാന്‍ തയ്യാറെന്നും മുമൈദ് ഖാന്‍ വ്യക്തമാക്കി.

ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 15 തെലുങ്ക് സിനിമാ താരങ്ങള്‍ക്കെതിരെയാണ് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ചാര്‍മിയെ കൂടാതെ കൂടാതെ പുരി ജഗന്നാഥ്, രവി തേജ, സുബ്രാം രാജു, ഗായിക ഗീത മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ് തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്. ഇവരില്‍ ചിലരെ അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു.

ചാര്‍മി, രവി തേജ തുടങ്ങിയവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക