Image

മയക്കുമരുന്ന് കേസ്; സൂപ്പര്‍താരം രവി തേജയെ ചോദ്യം ചെയ്തു

Published on 28 July, 2017
മയക്കുമരുന്ന് കേസ്; സൂപ്പര്‍താരം രവി തേജയെ ചോദ്യം ചെയ്തു
മയക്കുമരുന്ന് കേസില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ രവി തേജയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ടോളിവുഡിലെ നിരവധി പ്രമുഖരെ അന്വേഷണസംഘം ചോദ്യം ചെയ്ത് കഴിഞ്ഞു. ചാര്‍മി, മുമൈദ് ഖാന്‍ തുടങ്ങിയ നടിമാരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 15 തെലുങ്ക് സിനിമാ താരങ്ങള്‍ക്കെതിരെയാണ് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. പുരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീതാ മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ്, തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചിരിരിക്കുന്നത്. ഇവരില്‍ ചിലരെ ചോദ്യം ചെയ്തുകഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക