Image

കപ്പല്‍ ബോട്ടിലിടിച്ച്‌ മരിച്ച സന്തോഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

Published on 04 March, 2012
കപ്പല്‍ ബോട്ടിലിടിച്ച്‌ മരിച്ച സന്തോഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി
ചേര്‍ത്തല: മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ച സംഭവത്തില്‍ കാണാതായ മൂന്നുപേരില്‍ ഒരാളായ സന്തോഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. രാവിലെ 10.30നാണ്‌ സന്തോഷിന്റെ മൃതദേഹം നാവികസേന മുങ്ങല്‍ വിദഗ്‌തര്‍ കണ്ടെത്തിയത്‌. മല്‍സ്യബന്ധന വലകളില്‍ കുടുങ്ങി കിടക്കുകയായിരുന്ന മൃതദേഹം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു. ഉടന്‍തന്നെ മല്‍സ്യബന്ധന ബോട്ടില്‍ മൃതദേഹം തോട്ടപ്പള്ളി തീരത്തേക്ക്‌ അയച്ചു.

കാണാതായ മറ്റ്‌ രണ്ട്‌ മല്‍സ്യബന്ധന തൊഴിലാളികള്‍ക്കായി നാവികസേനയുടെ മുങ്ങല്‍ വിദഗ്‌ധര്‍ നാലാം ദിവസവും തിരച്ചില്‍ തുടരുകയാണ്‌. ക്ലീറ്റസ്‌, ബേബിച്ചന്‍ (ബെര്‍ണാഡ്‌) എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക