Image

ഫോമായുടെ വിദ്യാര്‍ത്ഥി ഫോറത്തിന് ഇന്ന് ഡാലസ്സില്‍ തുടക്കം

Published on 28 July, 2017
ഫോമായുടെ വിദ്യാര്‍ത്ഥി ഫോറത്തിന് ഇന്ന് ഡാലസ്സില്‍ തുടക്കം
ഫോമായുടെ മുന്‍ നാഷണല്‍ കമ്മിറ്റി അംഗവും ഡാലസ്സ് മലയാളീ അസ്സോസിയേഷന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ശ്രീ ഫിലിപ്പ് ചാമത്തിലിന്റെ പരിശ്രമത്തിന്റെ ഫലമായി ഫോമാ സ്റ്റുഡന്‍സ് ഫോറത്തന് ഡാലസ്സില്‍ ഇന്ന് തുടക്കം കുറിക്കുന്നു.

അമേരിക്കയിലുടനീളമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനും ജോലി സംബന്ധമായ പുതിയ അവസരങ്ങള്‍ പങ്കുവെക്കാനും ഈ ഫോറത്തിലൂടെ കഴിയുമെന്നും അതിനുവേണ്ടിയുള്ള ഒരു കണ്ണിയായി പ്രവര്‍ത്തിക്കാനാണ് ഫോമാ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു .

ഈ പദ്ധിയുടെ തുടക്കമെന്ന നിലയില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഡാളസില്‍ ഇന്ന് വിദ്ധ്യാര്‍ത്ഥി ഫോറത്തിന് തിരശ്ശീല ഉയരും. കേരളത്തില്‍ നിന്നും പതിനായിരക്കണക്കിന് വിദ്ധ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും ഉപരി പഠനാര്‍ത്ഥം അമേരിക്കയില്‍ എത്തുന്നത്. ഇവിടെ എത്തുന്നവര്‍ക്കും, ഇവിടെ തന്നെ ജനിച്ചു വളര്‍ന്നുവരുന്നതുമായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഈ കൂട്ടായ്മയിലൂടെ ആശയ വിനിമയത്തിന് സാധിക്കും.

കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ കുടിയേറ്റ പ്രശ്‌നങ്ങള്‍ള്‍ക്കും, സുരക്ഷിതത്ത്വ പ്രശ്‌നങ്ങള്‍ക്കും ഫോമയ്ക്ക് ഇടപെടുവാനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും ഇതിലൂടെ കഴിയുമെന്ന് ശ്രീ ഫിലിപ്പ് ചാമത്തില്‍ അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റിയില്‍ ഈ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ശ്രീ രോഹിത് മേനോനും മറ്റ് കുട്ടികളും ഈ ആശയത്തോട് ആവേശപൂര്‍വ്വമാണ് സഹകരിക്കുന്നത്.

ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് എന്നും ഒരു മാതൃകയായിട്ടുള്ള Dr. M V Pillai മുഖ്യ പ്രഭാഷകനായിരിക്കും. ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യന്‍, സെക്രട്ടറി സാം മത്തായി, ഫോമാ ജോ. സെക്രട്ടറി വിനോദ് കോണ്ടൂര്‍, Southern region RVP  ശ്രീ ഹരി നമ്പൂതിരി, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ശ്രീ ജെയ്‌സണ്‍ വെനാട്ട്, ശ്രീ ബാബു മുല്ലശ്ശേരില്‍ ഫോമായുടെ പ്രഥമ പ്രസിഡന്റായ ശശിധരന്‍ നായര്‍, അഡൈ്വസറി ബോര്‍ഡ് ജോയിന്റ് സെക്രട്ടറി ബാബു തെക്കേക്കര കൂടാതെ ഫോമായുടെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്മാര്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിലിപ്പ് 469 877 7266, രോഹിത് മേനോന്‍ 972 730 7402; ബിനോയ് സെബാസ്റ്റ്യന്‍ 214 274 5582 

ഫോമായുടെ വിദ്യാര്‍ത്ഥി ഫോറത്തിന് ഇന്ന് ഡാലസ്സില്‍ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക