Image

ഗുണ്ടാസംഘങ്ങളെ മൃഗങ്ങളായി കണക്കാക്കി നേരിടണമെന്ന് ട്രംപ്

പി.പി.ചെറിയാന്‍ Published on 29 July, 2017
ഗുണ്ടാസംഘങ്ങളെ മൃഗങ്ങളായി കണക്കാക്കി നേരിടണമെന്ന് ട്രംപ്
ലോങ്‌ഐലന്റ്: ന്യൂയോര്‍ക്ക് തെരുവിഥികളേയും പരിസരപ്രദേശങ്ങളേയും ഒരു പരിധിവരെ അടക്കി ഭരിക്കുന്ന ഗുണ്ടാ സംഘാംഗങ്ങളെ മൃഗങ്ങളെന്നു വിശേഷിപ്പിച്ച  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇവരെ േനരിടുന്നതിന് പരുക്കന്‍ രീതി ഉപയോഗിക്കുന്ന നിയമപാലകരെ അഭിനന്ദിച്ചു. ഇതിനെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാകുകയാണ്. എംഎസ് 13 ( എംഎസ്-13) എന്നറിയപ്പെടുന്ന ഗുണ്ടാസംഘത്തെ എങ്ങനെ നേരിടുമെന്ന് ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള നിയമപാലകരുമായി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ട്രംപ് തന്റെ തീരുമാനം അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. ഗുണ്ടകള്‍ തമ്മിലുള്ള തെരുവു യുദ്ധങ്ങള്‍ മൂലം രക്തപുഴ ഒഴുകുന്നത്  ഏറ്റവും അധികം ലോങ്‌ഐലന്റിലും പരിസര പ്രദേശത്തുമാണ്.

ആളുകളെ തട്ടികൊണ്ടുപോകല്‍, കവര്‍ച്ച, മാനഭംഗം തുടങ്ങിയ  ഹീന പ്രവര്‍ത്തികള്‍ തുടരുന്ന എം.എസ്.13 ഗുണ്ടാംഗങ്ങള്‍ യാതൊരു ദയവും അര്‍ഹിക്കുന്നില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

അനധികൃത കുടിയേറ്റക്കാരെ തടയുന്നതിന് അതിര്‍ത്തി മതില്‍ നിര്‍മിക്കുന്നതിനായി ആദ്യഘട്ടം 1.6 ബില്യന്‍ ഡോളര്‍ നീക്കി വച്ചിട്ടുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ മയക്കുമരുന്നു കടത്തുകാര്‍, മനുഷ്യകടത്തുകള്‍ എന്നിവര്‍ അമേരിക്കയിലേക്കു പ്രവേശിക്കുന്നത് തടയാനാകുമെന്ന് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.


ഗുണ്ടാസംഘങ്ങളെ മൃഗങ്ങളായി കണക്കാക്കി നേരിടണമെന്ന് ട്രംപ്   ഗുണ്ടാസംഘങ്ങളെ മൃഗങ്ങളായി കണക്കാക്കി നേരിടണമെന്ന് ട്രംപ്
Join WhatsApp News
ദിലീപ് മേനോൻ 2017-07-29 07:32:34
മുൻ ഭരണാധികാരികളുടെ പിടിപ്പുകേടുമൂലം, especially previous administration, ഇങ്ങനത്തെ കുറെ എണ്ണം അമേരിക്കയിലേക്ക് അതിർത്തി കടന്നെത്തിയിട്ടുണ്ട്. Illegals and criminals at the same time.

Sure that our President Trump will stop them and make our life safer. Only Trump can take tough decisions like that, because he is not a politician.

ട്രംപ് നീണാൾ വാഴട്ടെ!!
മേനോൻ 2017-07-29 09:43:26
പേര് 'ദിലീപ് ട്രംപ്' എന്നായെയിരുന്നെങ്കിൽ ഒത്തിരുന്നേനെ. ചക്കിക്കൊത്ത ചങ്കരൻ .  ഇവനൊക്കെ 'നീണാൾ വാണാൽ' ഈ ലോകം കുട്ടിച്ചോറാകും.  വെറുതെ മേനോന്മാരുടെ പേര് ചീത്തയാക്കുന്നതെന്തിനാ?
andrew 2017-07-29 10:56:53

Sad, some people see what they want to see. Con artist illicit president runs his mouth and his followers believe what ever he says. He belongs to KKK and they want to convert this country to a christian country. Even his Malayalee supporters too think USA is a christian country. If we let them have their agenda, they will kick out all non whites & Non Christians. In both cases Menon will be out.

The only non white & non Christian they will keep here are those who agree to be slaves.

Do not forget – they believe that anyone who is non- white is not a human ... 

ആൽബർട്ട് കാഞ്ഞിരമല 2017-07-29 12:47:43
ഏത് പൊങ്ങാൻ ഭരിച്ചാലും, പൊട്ടൻ ഭരിച്ചാലും ഒബനേക്കാൾ നല്ലതായിരിക്കും
കഴിഞ്ഞ എട്ടുവർഷത്തേക്കാളും ഇനി എന്ത് താഴെ പോവാൻ

Trump is doing amazingly well for AMERICA! All Indians born in US are the കട്ട 
support for Trump. Because most ABCDs think like American, talk, walk, live like American. 

America is the country of the brave...
സ്വന്തം പേരുപോലും വെച്ചെഴുതാൻ പേടിയുള്ള മല്ലൂസ്, ഇവിടം വിട്ടു പോകുന്നതല്ലേ നല്ലത് 
Revathi Menon 2017-07-29 13:38:38
during the pre -election times, the orange con man stated; illiterate, poorly educated are his supporters.
we can see that in everyday politics & life too especially those who write comments praising him. Is it ok for you guys, especially those who claim to be christians for him to grab the ......of the females in your home
None of them can write a sensible sentence. Keep praising him until your health care is gone, and you get kicked around like a slave.
Rev.Sam Johnson 2017-07-29 15:05:04
I don't support Trump because I'm against hate, racism, misogyny, jingoism, Anti Semiticism, pedophilia, Anti-Black sentiment and ignorance.
I am a true Christian
കൺഫ്യൂഷ്യസ് 2017-07-29 20:04:15
ട്രംപിനെ ജെഫ് സെക്ഷന്റെ ആൾക്കാര് ശരിയാക്കുന്ന മട്ടുണ്ട് .  ന്യുട്ട് ഗിംഗ്റിച്ചും റൂഡി ജൂലിയാനിയും ട്രംപിനെതിരായി.  സെനറ്റർ ലിന്സിഗ്രാം പറഞ്ഞത് ജെഫ് സെഷനെ ഫയർ ചെയ്ത്  സ്‌പെഷ്യൽ പ്രോസിക്യൂട്ടർ മുള്ളറെം ഫയർ ചെയ്യതാൽ ഇവിടെ പരിശുദ്ധ നരകം അഴിഞ്ഞാടും എന്നാണ് .  ട്രംപിന്റെ ഒബാമകെയർ ജോൺ മക്കയിൻ തകിടം മറിച്ചു.  ബോയ്സ് സ്‌കൗട്ട് ട്രംപിന്റെ വിടുവായിത്തരത്തിന് ക്ഷമാപണം പറഞ്ഞു .  ന്യുയോർക്കിൽ പോലീസ്കാര് കുറ്റവാളികളെ പീഡിപ്പിക്കണം എന്ന് പറഞ്ഞതിനെ അപലപിച്ചു പോലീസ് കമ്മീഷണർ .  ട്രാൻസ് ജെൻഡേർസിനെ മിലിട്ടറിയിൽ എടുത്തുകൂടാ എന്ന മിലിറ്ററിയുടെ തലവൻ പോലും അറിയാതെ ട്വീറ്ററിൽ കൂടെ ഉത്തരവ് ഇറക്കി .  ട്രംപിന് വീറ്റോ ചെയ്യാൻ വയ്യാത്ത വിധം നോൺ പാർട്ടീസ്സൻ ബിൽ .  ഹെൽത്ത് കെയർ ബിൽ പരാജയം ട്രംപിന് കിട്ടിയ കനത്ത പ്രഹരം . ആകെ കൺഫ്യൂഷൻ 

കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ(2)
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു ട്രംപിനെ  തന്നത് സാംബസദാശിവനേ(2‌)
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ..) 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക