ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 1 മുതല്‍ 6 വരെ നടക്കുന്ന ഫോമാ
കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രകാശനം ചെയ്യുന്ന ഫോമാ സുവനീറില്‍ പ്രസിദ്ധീകരിക്കാന്‍
പ്രവാസി മലയാളികളുടെ സാഹിത്യരചനകള്‍ ഫോമ ക്ഷണിക്കുന്നു.
പ്രശസ്ത
സാമൂഹ്യ-സാംസ്കാരിക നേതാവും വിദേശ മലയാളികളുടെ സാംസ്കാരിക മാസികയുമായ ജനനി
മാസികയുടെ ചീഫ് എഡിറ്ററുമായ ജെ. മാത്യൂസ് ആണ് ഫോമാ കണ്വെന്ഷന് സുവനീറിന്റെ
ചീഫ് എഡിറ്റര്‍. കഥ, കവിത, ലേഖനം, നര്‍മ്മം, കാര്‍ട്ടൂണ്‍, അനുസ്മരണം തുടങ്ങി ഏതു
വിഷയത്തിലുമാകാം സാഹിത്യസൃഷ്ടികള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെ. മാത്യൂസിനെ 914 450 1442, 914 693 6337 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.