Image

ഐ എന്‍ ഒ സി ചിക്കാഗോയുടെ നേതൃത്വത്തില്‍ വി എം സുധീരന് ഹൃദ്യമായ സ്വീകരണം നല്‍കി

തോമസ് മാത്യു പടന്നമാക്കല്‍ Published on 29 July, 2017
ഐ എന്‍ ഒ സി ചിക്കാഗോയുടെ നേതൃത്വത്തില്‍ വി എം സുധീരന് ഹൃദ്യമായ സ്വീകരണം നല്‍കി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും മുന്‍ കെ പി സി സി പ്രസിഡന്റും, എം പിയും മന്ത്രിയുമൊക്കെയായിരുന്ന ശ്രീ വി എം സുധീരനും, അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലതാ സുധീരനും ഐ എന്‍ ഒ സി ലീഡ് വെസ്റ്റ് റീജിയണ്‍ ചിക്കാഗൊയുടെ നേതൃത്വത്തില്‍ സ്‌നേഹ നിര്‍ഭരമായ സ്വീകരണം നല്‍കി. തുടര്‍ന്ന് ഐ എന്‍ ഒ സി കേരളാ ചാപ്റ്റര്‍ നാഷണല്‍ വൈസ് ചെയര്‍മാന്‍ തോമസ് മാത്യുവിന്റെ വസതിയില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത പന്തലില്‍ വച്ച് റീജിയണല്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചിക്കാഗൊയിലെയും പരിസരത്തുമുള്ള അനേകം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.കേരളാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍ സ്വാഗതമാശംസിക്കുകയും ഐ എന്‍ ഒ സിയുടെ പ്രവര്‍ത്തകനായിരുന്ന ശ്രീ വര്‍ഗീസ് മാളിയേക്കലിന്റെ വിയോഗത്തിലും ശ്രീ ഉഴപൂര്‍ വിജയന്റെ വിയോഗത്തിലും ചിക്കാഗോയിലെ പൊതു പ്രവര്‍ത്തനരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ശ്രീ മാതാ ദാസിന്റെ വിയോഗത്തിലും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. യോഗത്തെ അഭിസംബോദന ചെയ്തുകൊണ്ട് കേരളത്തിലെ ആനുകാലിക പ്രശ്‌നങ്ങളെക്കുറിച്ചും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും വിദേശ മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കോണ്‍ഗ്രസിന്റെ ഉയര്‍ച്ചകളിലും തളര്‍ച്ചകളിലും സംഘടനയെ പിടിച്ചു നിര്‍ത്തിയ പ്രവര്‍ത്തന ശൈലികളെ കുറിച്ചും മുന്‍ നേതാക്കള്‍ കാഴ്ചവെച്ച ത്യാഗങ്ങളെ കുറിച്ചുമൊക്കെ വിശദമായി ചര്‍ച്ച ചെയ്ത് ഐ എന്‍ ഒ സി നേതാക്കളായ കേരള ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ തോമസ് മാത്യു, മുന്‍ പ്രസിഡന്റുമാരായ പോള്‍ പറമ്പി, അഗസ്റ്റ്യന്‍ കരീം കുറ്റിയില്‍, വൈസ് പ്രസിഡന്റ് പ്രൊഫസര്‍ തമ്പി മാത്യു. ഷിബു വെണ്‍മണി ജോര്‍ജ് പണിക്കര്‍, ഫൊക്കാന സ്ഥാപക നേതാവായ ഡോക്ടര്‍ അനിരുദ്ധന്‍, എസ് എം സി സി  നാഷണല്‍ ജനറല്‍ സെക്രട്ടറിയും മുന്‍ നേഴ്‌സസ് അസ്സോസ്സിയേഷന്‍ പ്രസിഡന്റുമായ മേഴ്‌സി കുര്യാക്കോസ്. എബിന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ആഗ്രഹാഭിലാഷങ്ങള്‍ സഫലീകരിച്ചത് കൊണ്ട് കോണ്‍ഗ്രസ് വീണ്ടും മടങ്ങിയെത്തുമെന്നും ഭാരതത്തെ ഒന്നായി നിര്‍ത്തുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ കഴിയൂ എന്നും ഊര്‍ജ്ജസ്വലതയോടെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാന്‍ മുന്‍കാലങ്ങളിലെന്നപോലെ കോണ്‍ഗ്രസിന്റെ നയങ്ങളും ആദര്‍ശങ്ങളും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ എല്ലാ പ്രവര്‍ത്തകരും മുമ്പോട്ട് വരണമെന്ന് ശ്രീ വി എം സുധീരന്‍ മറുപടി പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

ശ്രീമതി ജസ്സിറിന്‍സി എം സിയായി യോഗം നിയന്ത്രിച്ചു. അജയന്‍ കുഴിമറ്റത്തില്‍ നന്ദിരേഖപ്പെടുത്തി.

ഐ എന്‍ ഒ സി ചിക്കാഗോയുടെ നേതൃത്വത്തില്‍ വി എം സുധീരന് ഹൃദ്യമായ സ്വീകരണം നല്‍കി ഐ എന്‍ ഒ സി ചിക്കാഗോയുടെ നേതൃത്വത്തില്‍ വി എം സുധീരന് ഹൃദ്യമായ സ്വീകരണം നല്‍കി ഐ എന്‍ ഒ സി ചിക്കാഗോയുടെ നേതൃത്വത്തില്‍ വി എം സുധീരന് ഹൃദ്യമായ സ്വീകരണം നല്‍കി ഐ എന്‍ ഒ സി ചിക്കാഗോയുടെ നേതൃത്വത്തില്‍ വി എം സുധീരന് ഹൃദ്യമായ സ്വീകരണം നല്‍കി ഐ എന്‍ ഒ സി ചിക്കാഗോയുടെ നേതൃത്വത്തില്‍ വി എം സുധീരന് ഹൃദ്യമായ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക