Image

മണിരത്‌നത്തെ അത്ഭുതപ്പെടുത്തി ദുല്‍ഖറിന്റെ സോലോ ടീസര്‍

Published on 29 July, 2017
മണിരത്‌നത്തെ അത്ഭുതപ്പെടുത്തി ദുല്‍ഖറിന്റെ സോലോ ടീസര്‍

ദുല്‍ഖറിനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോലോയുടെ ടീസര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം. മലയാളം, തമിഴ് ഭാഷകളിലെത്തുന്ന സോലോയുടെ ടീസര്‍ ദുല്‍ഖറിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇന്നലെയാണ് പുറത്തിറക്കിയത്. ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിജോയ് നമ്പ്യാര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്ക് പുറമെ മണിരത്‌നം, രാജീവ് മോനോന്‍ എന്നിവരും പങ്കെടുത്തു.

‘ബിജോയ് നമ്പ്യാര്‍ ടീസര്‍ മാത്രമാണ് ഞങ്ങള്‍ക്കിപ്പോള്‍ കാണിച്ചു തന്നത്. അത് എന്നെ വല്ലാതെ ആകര്‍ഷിച്ചു. പ്രേക്ഷകര്‍ക്കിടയില്‍ ആകാംക്ഷ സൃഷ്ടിക്കാന്‍ ആ ടീസറിന് കഴിയും. സോളോയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. മൂന്ന് ഛായാഗ്രാഹകരും, 11 സംഗീത സംവിധായകരും 15 പാട്ടുകളുമുള്ള സിനിമയാണിത്’ മണിരത്‌നം പറഞ്ഞു.

മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണിയിലൂടെയായിരുന്നു ദുല്‍ഖര്‍ തമിഴില്‍ ശ്രദ്ധ നേടുന്നത്. 2015 ല്‍ പുറത്തിറങ്ങിയ ഈ പ്രണയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ‘റിഫഌന്‍സ്’ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്താണ് ബിജോയ് സിനിമയിലെത്തുന്നത്. ശൈയ്ത്താന്‍, ഡേവിഡ്, പിസ, വാസിര്‍ എന്നിങ്ങനെ തമിഴിലും ഹിന്ദിയിലുമായി അഞ്ചോളം സിനിമകള്‍ ബിജോയ് ഒരുക്കി. ബിജോയ് തന്നെയാണ് സോളോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിനോ മോറിയ, മനോജ് കെ ജയന്‍, ദീപ്തി സതി, നേഹ ശര്‍മ, നാസ്സര്‍, ശ്രുതി ഹരിഹരന്‍, പാര്‍ത്ഥിപന്‍, സുഹാസിനി, ആരതി വെങ്കിടേഷ്, സൗബിന്‍ സാഹിര്‍, ധന്‍സിക എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക