Image

വെളിപാടിന്റെ പുസ്തകത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത്

Published on 29 July, 2017
വെളിപാടിന്റെ പുസ്തകത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകത്തിലെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.

ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രൊഫ. മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സിറ്റിയിലെ പ്രമുഖ കോളേജില്‍ പുതിയതായി നിയമനം തേടി എത്തുന്ന പ്രൊഫസറാണ് മൈക്കിള്‍ ഇടിക്കുള.

അങ്കമാലി ഡയറീസിലെ ലിച്ചിയായി ആരാധകരുടെ മനം കവര്‍ന്ന അന്നയാണ് ചിത്രത്തിലെ നായിക. അരുണ്‍ കുര്യന്‍, ശരത് കുമാര്‍, അനുപ് മേനോന്‍, സലീം കുമാര്‍, കലാഭവന്‍ ഷാജോന്‍, ശിവജി ഗുരുവായൂര്‍, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക