Image

ഹിന്ദു നടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ വധഭീഷണി

Published on 29 July, 2017
ഹിന്ദു നടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ വധഭീഷണി

ബോളിവുഡ് നടിയും മോഡലുമായ ആയിഷ തക്കിയയുടെ ഭര്‍ത്താവിനാണ് വധഭീഷണി. ഹിന്ദു പെണ്‍കുട്ടിയായ ആയിഷ തക്കിയയെ വിവാഹം കഴിച്ച ഫര്‍ഹാന്‍ ലവ് ജിഹാദിന് ശ്രമിക്കുകയാണെന്നതാണ് ഭീഷണിക്ക് കാരണം.

ഇതിനെതിരെ ഫര്‍ഹാന്‍ മുംബൈ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫോണ്‍ കോളിലൂടെയാണ് വധഭീഷണി സ്വരം എത്തിയത്. നിരവധി തവണ വിളിച്ചെന്ന് ഫര്‍ഹാന്‍ പറയുന്നു. സമാജ് വാദി നേതാവായ അബു ആസ്മിയുടെ മകനാണ് ഫര്‍ഹാന്‍ ആസ്മി. രാജസ്ഥാന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദുസേന എന്ന സംഘടനയാണ് ഭീഷണിക്ക് പിന്നിലെന്ന് ഫര്‍ഹാന്‍ ആസ്മി ആരോപിക്കുന്നു.

നിങ്ങളെല്ലാം മൃഗങ്ങളാണ്. ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന വസ്തുത മറന്നുവോ? എന്നാണ് ടെലിഫോണില്‍ ചോദിച്ചതെന്നും ഫര്‍ഹാന്‍ വ്യക്തമാക്കി. 2009ല്‍ വിവാഹിതരായ ഫര്‍ഹാന്‍ആയിഷ ദമ്പതികള്‍ക്ക് മികാലി എന്നുപേരുള്ള മകനുമുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക