Image

സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് 'ദര്‍ശനം 2017’ 29ന്

Published on 29 July, 2017
സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് 'ദര്‍ശനം 2017’ 29ന്
 
ബ്രിസ്‌ബേന്‍: സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന 'ദര്‍ശനം 2017’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 29ന് (ശനി) വൈകുന്നേരം 5.30ന് ചെംസൈഡ് വേസ്റ്റ് ക്രേഗ്സ്ലി സ്‌റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളില്‍ ( 685, ഹാമില്‍ട്ടന്‍ റോഡ്) ആണ് പരിപാടികള്‍ അരങ്ങേറുക. 

ബ്രിസ്‌ബേന്‍ സെന്റ് അല്‍ഫോന്‍സ ഇടവകയുടെ സംയുക്ത തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ആണ് കള്‍ച്ചറല്‍ ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്. 

ക്യൂന്‍സിലാന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന ക്രിസ്തീയ സംഘഗാന മത്സരം, ചവിട്ടുനാടകം, മാര്‍ഗംകളി, ബൈബിള്‍ അധിഷ്ടിത നാടകങ്ങള്‍, വിവിധയിനം ഡാന്‍സുകള്‍ തുടങ്ങിയവ കള്‍ച്ചറല്‍ ഫെസ്റ്റിന് മാറ്റുകൂട്ടും. 

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക