Image

ആധാര്‍ കാര്‍ഡ് കോണ്‍സുലേറ്റ് വഴി ലഭ്യമാക്കണം: തോമസ് ടി ഉമ്മന്‍

Published on 30 July, 2017
ആധാര്‍ കാര്‍ഡ് കോണ്‍സുലേറ്റ് വഴി ലഭ്യമാക്കണം: തോമസ് ടി ഉമ്മന്‍
ആധാര്‍ കാര്‍ഡ് ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റുകളിലൂടെ ലഭ്യമാക്കുവാന്‍ അധികൃതര്‍ തയ്യാറാവണമെന്നു ഓവര്‍സീസ് കോണ്‍ഗ്രസ് (കേരളം) ചെയര്‍മാനും ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനുമായ തോമസ് റ്റി ഉമ്മന്‍ അഭ്യര്‍ത്ഥിച്ചു.

പ്രവാസികളുടെഇന്ത്യയിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ്  വേണമെന്നുള്ള നിര്‍ദ്ദേശങ്ങളാണ് വന്നിരിക്കുന്നത്. പാന്‍ കാര്‍ഡും ആധാറുമായി ബന്ധപ്പെടുത്തണമെന്നുള്ള അറിയിപ്പുകളും റിസേര്‍വ് ബാങ്കില്‍ നിന്നും വന്നു കഴിഞ്ഞു. ബാങ്ക് അകൗണ്ട്, വസ്തുവകകള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ക്കു ആധാര്‍ നിര്‍ബന്ധമായി വരുന്നതു കൊണ്ട് അനേകം പ്രവാസികള്‍ ആശങ്കയിലാണ്.

ആധാര്‍ കാര്‍ഡില്ലാത്തവിദേശത്തുള്ള പ്രവാസികള്‍ കാര്‍ഡിന് വേണ്ടി മാത്രം നാട്ടിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നു. ആധാര്‍ എടുക്കുവാനുള്ള മാനദണ്ഡങ്ങള്‍ക്കും അപ്പുറത്താണ് പ്രവാസികളേറെയും. ഈ സാഹചര്യത്തില്‍ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുവാനുള്ള അര്‍ഹത വ്യക്തമാക്കുകയും അതോടൊപ്പം വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളിലൂടെ അവ ലഭ്യമാക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. 

ഈ ആവശ്യം ബന്ധപ്പെട്ട അധികാരികളെ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
Join WhatsApp News
Ponmelil Abraham 2017-07-30 05:28:02
A valuable suggestion/request.
vayanakaaran 2017-07-30 05:38:40
Why not request to stop the need of transferring the OCI U visa sticker from old to new USA passport??  OCI card gives life long visa and the demand of transferring the U sticker is redundant. Mr.Thomas T Ommen had succeeded in the past to redress the grievances of USA Malayalees and I am sure he will review the above and will convince the authorities to withdraw the above demand. Hope for a decision soon on this matter.
vincent emmanuel 2017-07-30 14:11:36
Thomas T oommen is a leader with a vision. Unless we all support him for this cause many of this malayalees will loose their ancestorial property. Good luck. we are with youl
truth and justice 2017-07-30 16:17:31
My dear friend Mr.Thomas T oommen is involved in doing lot of good things for Keralite people.He was a senior student in St.Thomas HS eruvellipara Thiruvalla.May the Lord bless him
പന്തളം ബിജു തോമസ്‌ 2017-07-31 06:06:15
ദയവായി, പ്രവാസികളെ വെറുതെ വിഡ്ഢികളാക്കല്ലേ. പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ്‌ കിട്ടും, കുറഞ്ഞത്‌ 182 ദിവസമെങ്കിലും ഇന്ത്യയില്‍ താമസിക്കണം.
അധാര്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ഒരു പാരഗ്രഫ് വായിച്ചിട്ട് നമ്മള്‍ അത് സാക്ഷ്യപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോളു.

Disclosure under section 3(2) of THE AADHAAR (TARGETED DELIVERY OF FINANCIAL AND OTHER SUBSIDIES, BENEFITS AND
SERVICES) ACT, 2016

I confirm that I have been residing in India for at least 182 days in the preceding 12 months & information (including biometrics)
provided by me to the UIDAI is my own and is true, correct and accurate. I am aware that my information including biometrics
will be used for generation of Aadhaar and authentication. I understand that my identity information (except core biometric)
may be provided to an agency only with my consent during authentication or as per the provisions of the Aadhaar Act. I have a
right to access my identity information (except core biometrics) following the procedure laid down by UIDAI.

https://uidai.gov.in/images/aadhaar_enrolment_correction_form_version_2.1.pdf
American Malayalee 2017-07-31 07:41:55
ആധാർകാർഡ് എംബസികളിൽകൂടി ലഭ്യമാക്കാൻ നടത്തുന്ന ശ്രമത്തെ എന്തിനാണ് നിരുത്സാഹപെടുത്തുന്നത്?  182 ദിവസം നാട്ടിൽപോയികിടക്കാൻ ആർക്ക് എവിടെ സമയം? ചിലപ്പോൾ അത് അവസാനത്തെ പോക്കായിരിക്കും. പന്നിപ്പനി എലിപ്പനി ഡിങ്കിപ്പനി പട്ടിപ്പനി ഇതുകൂടാതെ വീട്ടുകാരുടേം നാട്ടുകാരുടേം പണിയും പാരയും.   തോമസ്സ് ടീ. ഉമ്മൻ ചുക്കില്ലാത്ത കഷായംപോലെയാണ്. അദ്ദേഹത്തിൻറെ ട്രാക് റിക്കോർഡിനെകുറിച്ച് അറിയില്ല.  വയലാർ രവിയുള്ളടത്ത് അദ്ദേഹം ഉണ്ട്. തരൂർ ഉള്ളിടത്ത് അദ്ദേഹം ഉണ്ട് ഓവർസീസ് കോൺഗ്രസ്സ് ഉള്ളിടത്ത് അദ്ദേഹം ഉണ്ട്. ഫോമ ഉള്ളിടത്ത് അദ്ദേഹം ഉണ്ട് ക്രിസ്താനികൾ ഉള്ളിടത്ത് അദ്ദേഹം ഉണ്ട്. ഇങ്ങനെ ഒരേ സമയത്ത് എല്ലായിടത്തും പ്രത്യക്ഷപ്പെടാൻ കഴിവുള്ള അദേഹത്തെ വെറുതെ നിരുത്സാഹപ്പെടുത്താതെ. എനിക്ക് ഇതിനൊന്നും സമയമില്ല. സമയം ഉള്ളവർ ചെയ്യട്ടെ. അതുകൊണ്ടു മാറികിടക്കുക. പിന്നെ ലിങ്ക് അയച്ചു തന്നതിന് നന്ദി.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക