Image

ബൊണ്‍സായ് (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)

Published on 30 July, 2017
ബൊണ്‍സായ് (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)
സുഖദമായ
ടെന്‍ ടു സിക്‌സ് രാജിവച്ച്
ജാപ്പനീസ് പഠിച്ച്
കോച്ചിനെവച്ച്
പകല്‍, രാത്രി, വെയില്‍,
മഴ, മഞ്ഞൊക്കെ ത്യജിച്ച്
വളംനോക്കി,
തടി നോക്കി
വെയലത്തു വിയര്‍പ്പിച്ച്
പടുമുള പൊട്ടിച്ച്
പട്ടിണിക്കിട്ട്
വേരുകള്‍ കത്രിച്ച്
കീടങ്ങളെ ഞെരിച്ച്....
മുന്‍മുറിയിലെ ചിത്രച്ചട്ടിയില്‍
സുക്ഷ്മാശ്വത്ഥക്കീഴില്‍
സെന്‍ക്കഥപോലിരിക്കെ,
പേനകളും ക്യാമറകളുംവാലവാലേ....
പങ്കയ്ക്കു കീഴില്‍ കുഞ്ഞിലകള്‍
തുള്ളിക്കളിച്ചു.
ഇമ്പ്രിപ്പഴങ്ങള്‍
മഴവില്ലു പൂശി.
കോരിത്തരിച്ചു.
പക്ഷെ
ഇപ്പോള്‍
പ്രമേഹം
ഒരു കാലുമുറിച്ചു.
തരിശിന്റെ അതിരൊക്കെ നര.
അവള്‍ക്കും
കാറ്റില്‍ വയ്യ, തണുപ്പില്‍ വയ്യ
മഴയില്‍ വയ്യ, വെയിലില്‍ വയ്യ.

ബൊണ്‍സായിയല്ലേ
തണലില്ല തീരെ!
Join WhatsApp News
ഡോ.ശശിധരൻ 2017-07-30 14:28:44
ഡോക്ടർ ഹരികുമാർ തന്റെ  സ്വന്തം ജീവിതത്തിന്റെ  ഇതിവൃത്തം അമേരിക്കയിലെ തപിച്ച   തന്റെ പ്രവാസ ജീവിതം തന്നെത്താൻ ഒരു തപോവൃദ്ധന്റെ  തന്മയത്വത്തോടെ  സൂക്ഷ്മ വിചാരംചെയ്ത്  ഈ കവിതയിലൂടെ മറ്റുള്ളവരിലേക്ക്  സംക്രമിപ്പിക്കാൻ ഒരു ശ്രമം നടത്തിയിരിക്കുന്നതായി  കാണാം . ഏറെ വർഷങ്ങൾ അമേരിക്കയിൽ ജീവിച്ചിട്ടും പല തലങ്ങളിലൂടെ ,പല പ്രകാരത്തിൽ  ക്രമികമായി   അമേരിക്കയിലെ സംസ്കാരവുമായി  ലയിച്ചു ചേരാൻ ശ്രമിച്ചിട്ടും  ഭാരതീയ സംസ്കാരത്തിന് മുന്നിൽ   അടിമപ്പെട്ടു പൂർണമായും പരാജിതനായി ,"ബൊണ്‍സായിയല്ലേ തണലില്ല തീരെ" ,എന്ന് സ്വയം ഭാവന ചെയ്തു സമാധാനം തേടുകയാണ് . അനിയന്ത്രിതമായ ആർഷ സംസ്‌കൃതിയോടുള്ള  അന്തഃകരണത്തിന്റെ ഒട്ടിച്ചേർന്നുള്ള ആഗ്രഹങ്ങളുടെ  വിവിധ കാമനകൾ മുഖേനയാണ് ഈ നിസ്സഹായമായ പ്രവാസ ജീവിതത്തിന്റെ പരാജയ ഹേതു (ഒരു മടക്ക യാത്ര ആയിക്കൂടെ എന്ന് ചോദിക്കുന്നവരോടും സന്തോഷം).എവിടെയായാലും എന്താ ? ഇച്ഛിച്ചത് പ്രാപിക്കുമ്പോൾ ഹർഷം കൊണ്ട് നശിക്കും .ഇച്ഛിച്ചത് പ്രാപിക്കാതിരിക്കുബോൾ വിഷാദം  കൊണ്ട് നശിക്കും . എന്തായാലും നാശം തീർച്ച !അങ്ങേയുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു.
(ഡോ.ശശിധരൻ)
Naradan 2017-07-30 18:47:14
Hari kumar is ok to write what ever, he is traveling around and is writing whatever.
do we need someone to tell us  his  words are full of great meanings, 
Vidyadharan Fan Club 2017-07-30 19:26:55
വിദ്യാധരന്‍ എവിടെ? 
വായനക്കാരൻ 2017-07-30 20:09:14
ഇത് എഴുതിയ ആളുപോലും സ്വപ്‌നം കാണാത്ത കാര്യങ്ങൾ എഴുതി ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളപ്പോൾ വിദ്യാധരനെപ്പോലുള്ളവർ മിണ്ടാതിരിക്കുന്നതാണ് ഉചിതം. ഇത് ഒരു 'ഈയൽ കവിതയാണ് '  അതികം പൊങ്ങുന്നതിന് മുൻപ് ചിറക് കരിഞ്ഞു താഴെ .  ഇവർക്ക് വേണ്ടി കാവ്യദേവതയോട് ഈ എളിയ വായനക്കാരന്റ ക്ഷമാപണം.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക