Image

സ്‌ത്രീത്വത്തെ പ്രകീര്‍ത്തിച്ച്‌ 'ക്രോസ്സ്‌റോഡ്‌'ലെ ആദ്യ ഗാനം

Published on 30 July, 2017
സ്‌ത്രീത്വത്തെ പ്രകീര്‍ത്തിച്ച്‌ 'ക്രോസ്സ്‌റോഡ്‌'ലെ ആദ്യ ഗാനം
, കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, സ്‌ത്രീകളുടെ കഥകള്‍ കോര്‍ത്തിണക്കി കൊണ്ട്‌ എത്തുന്ന 'ക്രോസ്സ്‌റോഡ്‌' എന്ന ചലച്ചിത്ര സമാഹാരത്തിലെ ആദ്യ ഗാനം റിലീസ്‌ ചെയ്‌തു. `വീരാംഗണ` എന്ന ഈ ഗാനം സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്‌ അമൃത സുരേഷും അഭിരാമി സുരേഷുമാണ്‌. അവിര റെബേക്ക ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.

പത്തു ചിത്രങ്ങളിലൂടെ പത്തു സ്‌ത്രീകള്‍ തങ്ങളുടെ വ്യത്യസ്‌തമായ ജീവിത സന്ദര്‍ഭങ്ങളെ നേരിടുന്ന കഥകളാണ്‌ ഈ സമാഹാരത്തിലൂടെ കാണിക്കുന്നത്‌. പത്തു സംവിധായകരിലൂടെ ഒരുക്കിയ ഓരോ ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്‌ പത്തു പ്രമുഖ നടികളാണ്‌. ഈ പ്രൊജക്‌റ്റ്‌ ലെനിന്‍ രാജേന്ദ്രന്റെ നേതൃത്വത്തിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. 

മംമ്‌ത മോഹന്‍ദാസ്‌, ഇഷ തല്‍വാര്‍, പദ്‌മപ്രിയ, മൈഥിലി, പ്രിയങ്ക നായര്‍, ശ്രിന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ്‌, മാനസ, അഞ്‌ജന ചന്ദ്രന്‍ എന്നിവരാണ്‌ ഓരോ ചിത്രത്തിലും അഭിനയിച്ചിരിക്കുന്നത്‌. ഇവയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ ലെനിന്‍ രാജേന്ദ്രന്‍, മധുപാല്‍, ശശി പറവൂര്‍, നേമം പുഷ്‌പരാജ്‌, ആല്‍ബര്‍ട്ട്‌, ബാബു തിരുവല്ല, പ്രദീപ്‌ നായര്‍, അവിര റെബേക്ക, അശോക്‌ ആര്‍ നാഥ്‌, നയന സൂര്യന്‍ എന്നിവരാണ്‌. 

മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍. ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസ്‌ ആണ്‌ 'ക്രോസ്സ്‌റോഡ്‌' നിര്‍മിച്ചിരിക്കുന്നത്‌.

`വീരാംഗണ` ഒഫീഷ്യല്‍ സോംങ്ങ്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍:  https://www.youtube.com/watch?v=In9Q8JCelfE



മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക