Image

അജ്ഞാത രോഗത്തിന്റെ പിടിയിലാണ് താനെന്ന് ആഞ്ജലീന ജോളി

Published on 30 July, 2017
അജ്ഞാത രോഗത്തിന്റെ പിടിയിലാണ് താനെന്ന് ആഞ്ജലീന ജോളി

ആഞ്ജലീന ജോളിയും മുന്‍ ഭര്‍ത്താവ് ബ്രാഡ് പിറ്റുമായുള്ള വിവാഹമോചനം ഏവരെയും ഞെട്ടിച്ചിരുന്നു. അതിനിടെ മറ്റൊരു അപൂര്‍വ്വ രോഗത്തിന്റെ പിടിയിലാണ് താനെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. ബെല്‍സി പാള്‍സി എന്ന രോഗബാധിതയാണ് താനെന്ന് ആഞ്ജലീന പറഞ്ഞു. മുഖത്തെ ഞരമ്പുകള്‍ ക്ഷയിച്ച് പേശികള്‍ക്ക് രൂപവ്യത്യാസം വന്ന് മുഖം വികൃതമാകുന്ന രോഗമാണ് ബെല്‍സി പാള്‍സി.

വൈറല്‍ ഇന്‍ഫെക്ഷനാണ് രോഗബാധയ്ക്ക് കാരണമായി പറയുന്നതെങ്കിലും യഥാര്‍ഥ രോഗകാരണം ഇതുവരെ വ്യക്തമല്ല. ഈ രോഗം ബാധിച്ചതിന് ശേഷം തന്റെ മുഖത്തിന്റെ ആകൃതിയില്‍ തന്നെ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്. സ്ത്രീകള്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ കുടുംബത്തിനായി എല്ലാം നീക്കിവയ്ക്കുന്നു, രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴായിരിക്കും ഒന്ന് ശ്രദ്ധിക്കുക, എന്റെ കാര്യത്തിലും അതാണ് സംഭവിച്ചതെന്നും ആഞ്ജലീന പറയുന്നു.

സ്തനാര്‍ബുദത്തെ തുടര്‍ന്ന് സ്തനങ്ങളും അണ്ഡാശയാര്‍ബുദത്തെ തുടര്‍ന്ന് അണ്ഡാശയങ്ങളും താരം നീക്കിയിരുന്നു. പൊടുന്നനെ സംഭവിച്ച ആര്‍ത്തവ വിരാമമോ അതോ ജീവിതത്തിലെ പിരിമുറുക്കങ്ങളോ ആണോ ഈ രോഗബാധയ്ക്ക് കാരണമെന്നും താരം വ്യക്തമാക്കി. ഈ രോഗങ്ങള്‍ക്കൊന്നും തന്നെ തളര്‍ത്താന്‍ കഴിയില്ല. ആറു മക്കളെയും നോക്കി മനോധൈര്യത്തോടെ മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് ആഞ്ജലീന.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക