Image

100 ദിവസം പിന്നിട്ട് രക്ഷാധികാരി ബൈജു

Published on 30 July, 2017
100 ദിവസം പിന്നിട്ട് രക്ഷാധികാരി ബൈജു

ബിജു മേനോനെ നായകനാക്കി രഞ്ജന്‍ പ്രമോദ് ഒരുക്കിയ രക്ഷാധികാരി ബൈജു തിയേറ്ററുകളില്‍ 100 ദിവസം പിന്നിട്ടു. നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന, ചെറുപ്പക്കാരോടും കുട്ടികളോടുമൊപ്പം പാടത്തും പറമ്പിലും കളിച്ചു നടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബിജു മേനോന്റെ ബൈജു എന്ന കഥാപാത്രമാണ് പുതിയ ട്രെയലറിലും നിറയുന്നത്.

രഞ്ജന്‍ പ്രമോദ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ദീപക്, ഹരീഷ് കണാരന്‍, ജനാര്‍ദനന്‍ തുടങ്ങിയവരുമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ബിജുമേനോന്‍ അഭിനയിച്ചിരിക്കുന്നത്.

കുംമ്പളം എന്ന ഗ്രാമത്തേയും അവിടത്തെ ഹൃദയമിടിപ്പായ കുംമ്പളം ബ്രദേഴ്‌സ് എന്ന ക്ലബിനേയും ബൈജുവിനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. ഡാര്‍വിന്റെ പരിണാമത്തിലൂടെ അരങ്ങേറ്റം കുറിച്ച മോഡല്‍ കൂടിയായ ഹന്നാ റെജി കോശിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക