Image

തമിഴ്‌നാട്ടില്‍ വാഹനാപകടം: ആറ്‌ പേര്‍ മരിച്ചു

Published on 04 March, 2012
തമിഴ്‌നാട്ടില്‍ വാഹനാപകടം: ആറ്‌ പേര്‍ മരിച്ചു
നാമക്കല്‍: തമിഴ്‌നാട്ടിലെ നാമക്കലില്‍ ഉണ്ടായ വാഹപാകടത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ റോഡ്‌ വശത്തെ കുഴിയിലേക്ക്‌ മറിഞ്ഞാണ്‌ അപകടം. ആതൂര്‍ സ്വദേശി അഡ്വ.തിരുമൂര്‍ത്തിയുടെ കുടുംബമാണ്‌ കാറിലുണ്‌ടായിരുന്നത്‌. തിരുമൂര്‍ത്തി (38), മകന്‍ വിഘ്‌നേഷ്‌ (13), ഭാര്യ മാതാവ്‌ സംപൂര്‍ണം (62), ബന്ധുക്കളായ സരസ്വതി (52), സുബ്രഹ്‌മണ്യന്‍ (65), കമലം (63) എന്നിവരാണ്‌ മരിച്ചത്‌.

വിവാഹം സംഘം സഞ്ചരിച്ചിരുന്ന കാര്‍ കുഴിയിലേക്ക്‌ മറിഞ്ഞാണ്‌ അപകടമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക