Image

സ്വാമി ഉദിത് ചൈതന്യജി ന്യൂയോര്‍ക്കില്‍

ജയപ്രകാശ് നായര്‍ Published on 30 July, 2017
സ്വാമി ഉദിത് ചൈതന്യജി ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ആഗസ്റ്റ് 20 മുതല്‍ 26 വരെയുള്ള ഏഴു ദിവസങ്ങളില്‍ വൈകിട്ട് 5 മണി മുതല്‍ 8.30 വരെ ബെല്‍റോസില്‍ ബ്രാഡക്ക് അവന്യുവിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വച്ച് സ്വാമി ഉദിത് ചൈതന്യജി "ദൃക്ദൃശ്യ വിവേകം" പ്രഭാഷണം നടത്തുന്നതാണ്.

ആഗസ്റ്റ് 20 ഞായറാഴ്ച സ്വാമിജിയെ പൂര്‍ണ്ണകുംഭത്തോടെ ചെണ്ടമേളം, താലപ്പൊലി, നാമജപം എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് സ്വാമിജി ആമുഖ പ്രഭാഷണം നടത്തും. കുട്ടികള്‍ക്ക് വേണ്ടി ദിവസവും വൈകിട്ട് 5 മണി മുതല്‍ 6 മണി വരെ പ്രത്യേക കഌസ്സുകള്‍ ഉണ്ടായിരിക്കുന്നതാണ്. 6 മുതല്‍ 6.30 വരെ ചോദ്യോത്തര വേള. തുടര്‍ന്ന് 8.30 വരെ പൊതുപ്രഭാഷണം നടത്തും. ജാതിമതഭേദമെന്യേ ഏവര്‍ക്കും സ്വാഗതം.

പരിപാടികളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ഒരു നിര്‍വ്വാഹക സമിതിയെ ജൂലൈ 28 വെള്ളിയാഴ്ച എന്‍.ബി.എ.സെന്ററില്‍ ഡോ. ഉണ്ണികൃഷ്ണന്‍ തമ്പിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തെരഞ്ഞെടുത്തു. സര്‍വ്വശ്രീ രാം പോറ്റി, ഗോപിനാഥ് കുറുപ്പ്, ജയപ്രകാശ് നായര്‍, ബാഹുലേയന്‍ രാഘവന്‍, കുന്നപ്പള്ളില്‍ രാജഗോപാല്‍, രഘുവരന്‍ നായര്‍, രാഘുനാഥന്‍ നായര്‍, സതീഷ് കാലത്ത്, ഡോ. നിഷാ പിള്ള, വനജ നായര്‍, താമര രാജീവ്, ചിത്രജ ചന്ദ്രമോഹന്‍ എന്നിവരാണ് നിര്‍വാഹക സമിതിയില്‍ ഉള്ളത്.

ആഗസ്റ്റ് 20ന് വൈകിട്ട് സുപ്രസിദ്ധ ഗായിക ശ്രീമതി അനിത കൃഷ്ണയുടെ സംഗീത കച്ചേരിയും, സമാപന ദിവസമായ ആഗസ്റ്റ് 26ന് അമേരിക്കയില്‍ അറിയപ്പെടുന്ന അനുഗ്രഹീത ഗായകനായ മനോജ് കൈപ്പള്ളി നയിക്കുന്ന ഭക്തിഗാനമേളയും പരിപാടികള്‍ക്ക് മിഴിവേകും. ഭാഗവതം വില്ലേജ് കമ്മ്യൂണിറ്റി അവാര്‍ഡുകള്‍ സമാപന ദിവസം സ്വാമിജി വിതരണം ചെയ്യുന്നതാണ്. മറ്റെല്ലാ ദിവസങ്ങളിലും കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ കലാകാരന്മാരുടെ കലാപരിപാടികള്‍ അരങ്ങേറും. 8.30 മുതല്‍ അന്നദാനവും പ്രസാദ വിതരണവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 5163951835, 8455483938, 9174450101.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക