Image

മുരളി ജെ നായര്‍ ലാനാ കണ്‍വന്‍ഷന്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

പി പി ചെറിയാന്‍ Published on 30 July, 2017
മുരളി ജെ നായര്‍ ലാനാ കണ്‍വന്‍ഷന്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 6, 7, 8 തിയ്യതികളില്‍ ന്യൂയോര്‍ക്കില്‍വെച്ച് നടക്കുന്ന ലാനായുടെ ദ്വൈ വാര്‍ഷികാഘോഷ പരിപാടികളുടെ പ്രോഗ്രാം കമ്മിറ്റി ചെയര്‍ പേഴ്‌സനായി മലയാളികള്‍ക്ക് സുപരിചിതനായ സാഹിത്യകാരന്‍ ശ്രീമുരളി ജെ നായര്‍ നേതൃത്വം നല്‍കുമെന്ന് ലാനാ ഭാരവാഹികള്‍ അറിയിച്ചു.

മലയാളത്തിലും, ഇംഗ്ലീഷിലും ഒരേ പോലെ സാഹിത്യ മേഖലകളില്‍ സര്‍ഗവാസന തെളിയിച്ചിട്ടുള്ള മുരളിയുടെ നോവലുകളും, കഥകളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലും മുരളിയുടെ രചനകള്‍ ഏറെ ശ്രദ്ധേയമായിട്ടുണ്ട്.

വടക്കേ അമേരിക്കയിലെ മലയാള സാഹിത്യകാരന്മാരുടെ സമന്വയ സംഘടനയായ ലാനായുടെ ഇരുപതാം വാര്‍ഷിക സമ്മേളനത്തില്‍ സാംസ്‌ക്കാരിക- സാഹിത്യ പ്രാധാന്യമുള്ള ഏതെങ്കിലും പ്രത്യേക വിഷയം ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തണമെന്ന് താല്‍പ്പര്യമുള്ളവര്‍. ഓഗസ്റ്റ 30ന് മുൻപായി പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുരളിയെ mjnair@aol.com എന്ന ഈമെയില്‍ അഡ്രസ്സില്‍ ബന്ധപ്പെടേണ്ടതാണ്.

കഥകള്‍, കവിതകള്‍, ലഘു ലേഖനങ്ങള്‍ എന്നിവ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ രചനകള്‍ ലാനാ ജനറല്‍ സെക്രട്ടറി ജെ മാത്യൂസിന് jmathews335@gmail.com എന്ന ഇമെയ്ല്‍ അഡ്രസ്സില്‍ അയച്ചു കൊടുക്കേണ്ടതാണ്.

ലാനാ സമ്മേളനം വന്‍ വിജയമാക്കുന്നതിന് എല്ലാ സഹൃദയരുടേയും സാന്നിധ്യ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് ലാനാ പ്രസിഡന്റ് ജോസ് ഓച്ചാലിന്‍ സെക്രട്ടറി ജെ മാത്യൂസ്, ട്രഷറര്‍ ജോസന്‍ ജോര്‍ജ്ജ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Mail your creations to: 

J Mathews
64 LEROY Avenue, VALHALLA,    N Y 10595.
മുരളി ജെ നായര്‍ ലാനാ കണ്‍വന്‍ഷന്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
Join WhatsApp News
vayanakaaran 2017-07-31 17:21:36
മുരളി നായർ താങ്കളുടെ  ഫോട്ടോ കലക്കിയിട്ടുണ്ട്.  പ്രോഗ്രാമും കലക്കണം.
അമേരിക്കൻ എഴുത്തുകാരുടെ രചനകളെക്കാൾ അവരുടെ
ഫോട്ടോ ആണ് കമനീയം. സമ്മതിക്കണം. ഇതൊരു നെഗറ്റീവ്
കമന്റ് അല്ല സാറേ. പച്ച പരമാർത്ഥം.
മുതുക്കൻ എഴുത്തുകാരൻ 2017-07-31 18:36:17
പ്രോഗ്രാമിൽ  നല്ല നല്ല എഴുത്തുകാർക്  ചാൻസ്  കൊടുക്കരുത് . അവരെ  ഉടൻ സ്റ്റേജ്  സ്പീച്ചിൽ  നിന്നൊക്കെ  മണിയടിച്ചു  പുറം തള്ളണം.  പകരം  നല്ല സുന്ദരികൾക്ക്  സ്റ്റേജ്  മൈക്ക്  ധാരാളമായി  കൊടുക്കണം . അവർ എത്ര സമയം വിഢ്‌ഡിത്തം  പറഞ്ഞാലും  കൈയടിച്ചു  പ്രോത്സാഹനം  കൊടുക്കണം.  പിന്നെ  സിനിമാക്കാർ  വന്നാൽ  അവർക്കായിരിക്കനം  സ്റ്റേജ്  മൊത്തം.  എന്നാൽ  പ്രോഗ്രാം  നല്ല  അടിപിളി ആകും. ഫോട്ടോ സ്യൂട്ടും  മറക്കരുത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക