Image

ഉത്തരകൊറിയയുമായി ചര്‍ച്ച അവസാനിപ്പിച്ചു; ഇനി സൈനിക നടപടി: നിക്കി ഹേലി

പി പി ചെറിയാന്‍ Published on 31 July, 2017
ഉത്തരകൊറിയയുമായി ചര്‍ച്ച അവസാനിപ്പിച്ചു; ഇനി സൈനിക നടപടി: നിക്കി ഹേലി
വാഷിങ്ടന്‍: അമേരിക്കയുടെ നിരന്തരമായ മുന്നറിയിപ്പുകള്‍ അവഗണിച്ചു ദീര്‍ഘദൂരം മിസൈല്‍ പരീക്ഷണം  തുടരുന്ന ഉത്തര കൊറിയയുമായി ഇനി ചര്‍ച്ചയ്ക്കിനിയില്ലെന്നും സൈനിക നടപടിക്ക് ഒരുങ്ങുന്നതായും ജൂലൈ 30 ന് അമേരിക്കയുടെ യുഎന്‍ അംബാസിഡര്‍ നിക്കി ഹേലി ട്വിറ്ററിലൂടെ അറിയിച്ചു. ട്വിറ്റര്‍ സന്ദേശം പുറത്തുവിട്ട  ഉടനെ അമേരിക്കയുടെ രണ്ടു ബി വണ്‍ സൂപ്പര്‍ സോണിക്ക്  ബോംബിങ്ങ് വിമാനങ്ങള്‍ ദക്ഷിണ കൊറിയയ്ക്കു മുകളില്‍ പറന്നത് സംഘര്‍ഷത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചു. സൗത്ത് കൊറിയയുടേയും ജപ്പാന്റേയും ബോംബര്‍ ജെറ്റുകള്‍ പറന്നതും നോര്‍ത്ത് കൊറിയയ്ക്കുള്ള മുന്നറിയിപ്പായിരുന്നു.

വലിയൊരു ദുരന്തത്തിലേക്ക് നയിക്കുന്ന ഉത്തര കൊറിയയുടെ ഭീഷണിക്കെതിരെ സമ്മര്‍ദ്ദം ചെലുത്തുവാന്‍ നിക്കി ഹേലി ചൈനയോട് അഭ്യര്‍ത്ഥിച്ചു.
ഉത്തര കൊറിയയില്‍ നിന്നും അമേരിക്കയുടെ അലാസ്‌ക്കയിലേക്ക് അയയ്ക്കുവാന്‍ കഴിയുന്ന ദീര്‍ഘ ദൂര മിസൈലുകള്‍ എങ്ങനെ പ്രതിരോധിക്കാം എന്നതി നെക്കുറിച്ചുള്ള പരീക്ഷണം  വിജയകരമായി പൂര്‍ത്തീകരിച്ചതായി നിക്കി ഹേലി പറഞ്ഞു. ജൂലൈ മാസം അവസാനിക്കുന്നതിന് മുമ്പ് തന്നെ സൈനിക നടപടി വേണ്ടിവരുമെന്നാണ് ട്വിറ്ററില്‍ സൂചന നല്‍കിയിരിക്കുന്നത്.
ഉത്തരകൊറിയയുമായി ചര്‍ച്ച അവസാനിപ്പിച്ചു; ഇനി സൈനിക നടപടി: നിക്കി ഹേലിഉത്തരകൊറിയയുമായി ചര്‍ച്ച അവസാനിപ്പിച്ചു; ഇനി സൈനിക നടപടി: നിക്കി ഹേലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക