Image

ഐശ്വര്യ ലക്ഷ്മിക്ക് ടോളിവുഡ് അരങ്ങേറ്റം

Published on 31 July, 2017
ഐശ്വര്യ ലക്ഷ്മിക്ക് ടോളിവുഡ് അരങ്ങേറ്റം

ടെലിവിഷന്‍ താരവും മോഡലുമായ ഐശ്വര്യ ലക്ഷ്മി ടോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. കല്യാണ്‍ റാം സംവിധാനം ചെയ്യുന്ന ‘ജയേന്ദ്ര’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ ടോളിവുഡ് അരങ്ങേറ്റം. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച പരിചയവുമായാണ് ഐശ്വര്യ ബിഗ് സ്‌ക്രീനിലെത്തുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

അതേസമയം, നിവിന്‍ പോളി നായകനാകുന്ന ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലും ഐശ്വര്യ തന്നെയാണ് നായിക. നിവിന്‍ പോളിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പ്രേമ’ത്തിലേക്ക് ഐശ്വര്യയ്ക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രേമത്തില്‍ അനുപമ പരമേശ്വരന്‍ അവതരിപ്പിച്ച ‘മേരി’യായി ആദ്യം പരിഗണിച്ചത് ഐശ്വര്യയെയായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂടിയാണ് ഐശ്വര്യ ലക്ഷ്മി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക