Image

വിശുദ്ധനാട് തീര്‍ഥാടനം

Published on 31 July, 2017
വിശുദ്ധനാട് തീര്‍ഥാടനം
മെബല്‍ബണ്‍: സെല്‍് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ നേതൃത്വത്തില്‍ 2018 ജനുവരി 4 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന വിശുദ്ധനാട് സന്ദര്‍ശനത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു. ഒന്പത് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനം നെടുന്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നാണ് പുറപ്പെടുന്നത്. നാട്ടിലുള്ള ബന്ധുക്കള്‍ക്കും പങ്കെടുക്കത്തക്കവിധത്തിലാണ് രജിസ്‌ട്രേഷന്‍ ഒരുക്കിയിരിക്കുന്നത്. മെല്‍ബണ്‍ രൂപത ചാന്‍സിലര്‍ ഫാ.മാത്യു കൊച്ചുപുരക്കലാണ് സന്ദര്‍ശനം നയിക്കുന്നത്. 

ബേത്‌ലഹേം, ജറുസലേം, നസറത്ത്, ജെറിക്കോ, കഫര്‍ണാം, ഗെത്സമന്‍, ഗോല്‍ഗോഥാ, മൗണ്ട് താബോര്‍, മൗണ്ട് നെബോ, മൗണ്ട് കാര്‍മല്‍ എന്നിങ്ങനെ ഈശോയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന നിരവധി സ്ഥലങ്ങള്‍ വിശുദ്ധനാട് സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാനായില്‍ വിവാഹ കൂദാശ നവീകരണത്തിലും ഗലീലാ കടലില്‍ ബോട്ടിംഗിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. 

മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയും മാഗി പിള്‍ഗ്രിമേജ് ഓസ്‌ട്രേലിയായും സംയുക്തമായി സംഘടിപ്പികുന്ന രണ്ടാമത് വിശുദ്ധനാട് സന്ദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 30ന് മുന്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.

വിവരങ്ങള്‍ ഫാ.മാത്യു കൊച്ചുപുരക്കíല്‍ 0470 768 297, ജോണ്‍ വര്‍ഗീസ് 0470 404 337.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക