Image

റെക്‌സ്ബാന്‍ഡ് ഓസ്‌ട്രേലിയ 2017

Published on 31 July, 2017
റെക്‌സ്ബാന്‍ഡ് ഓസ്‌ട്രേലിയ 2017
 
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റെക്‌സ്ബാന്‍ഡ് ടൂര്‍ 2017 ന്റെ ടിക്കറ്റ് വിതരണം ആരംഭിച്ചു. ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളിലായി ഏഴു സ്‌റ്റേജുകളിലാണ് സംഗീത പരിപാടി അരങ്ങേറുന്നത്. 

റെക്‌സ്ബാന്‍ഡിന്റെ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷയിലായതുകൊണ്ട് തദ്ദേശിയര്‍ക്കും ആസ്വദിക്കാന്‍ കഴിയുമെന്നുള്ളതിനാല്‍ സുവിശേഷവത്കരണത്തിനുള്ള ഒരു വലിയ അവസരമായി കണ്ടുകൊണ്ട് മറ്റുള്ളവരെയും സംഗീത പരിപാടിയിലേക്ക് ക്ഷണിക്കുവാനും റെക്‌സ്ബാന്‍ഡിന്റെ സംഗീത പരിപാടികളില്‍ പങ്കെടുക്കുവാനും ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ ആഹ്വാനം ചെയ്തു.

ജീസസ് യൂത്തിന്റെ സംഗീത വിഭാഗമായി 27 വര്‍ഷങ്ങള്‍ക്ക് മുന്പ് കൊച്ചി കേന്ദ്രമായാണ് റെക്‌സ്ബാന്‍ഡ് ആരംഭിക്കുന്നത്. രാജാവിന്റെ പാട്ടുകാര്‍ എന്ന അര്‍ഥത്തിലാണ് റെക്‌സ്ബാന്‍ഡ് എന്ന പേര് നിര്‍ദ്ദേശിക്കപ്പെട്ടത്. ഉഴവൂര്‍ സ്വദേശി മനോജ് സണ്ണിയാണ് റെക്‌സ്ബാന്‍ഡിന്റെ ആദ്യ കോഓര്‍ഡിനേറ്റര്‍. കീബോര്‍ഡില്‍ മാന്ത്രികജാലം തീര്‍ക്കുന്ന പ്രശസ്ത കീബോര്‍ഡിസ്റ്റ് സ്റ്റീഫന്‍ ദേവസി, പ്രശസ്ത സംഗീത സംവിധായകനും ഗായകനുëമായ അല്‍ഫോന്‍സ് ജോസഫ്, സെന്റ് തെരേസാസ് കോളജ് അധ്യാപിക ബീന മനോജ്, ഷില്‍ട്ടണ്‍ പിന്‍ഹീറോ, ലിന്റണ്‍ ബി. അരൂജ, ഹെക്ടര്‍ ലൂയിസ്, മനോജ് ജോണ്‍ ഡേവിഡ് (സൗണ്ട് റിലേഷന്‍സ്), ആന്റണി മാത്യു (ഓര്‍ക്കസ്ട്ര), ടോമി ഡേവിസ് (പെര്‍ക്കഷന്‍), ഉമേഷ്, ജെയ്ബി, ജിപ്‌സണ്‍ (കൊറിയോഗ്രാഫേഴ്‌സ്) എന്നിവരടക്കം 25 ഓളം വരുന്ന റെക്‌സ് ബാന്‍ഡിന്റെ മുഴുവന്‍ അംഗങ്ങളും ഓസ്‌ട്രേലിയയിലെ പരിപാടികള്‍ക്കായെത്തുന്നുണ്ട്. സംഗീതവും കൊറിയോഗ്രാഫിയും ലൈറ്റ് ഷോയുമടക്കം മൂന്നുì മണിക്കൂര്‍ നീളുന്ന സംഗീത പരിപാടിയാണ് റെക്‌സ് ബാന്‍ഡിന്േ!റത്.

കാത്തലിക് സൂപ്പര്‍ ഓസ്‌ട്രേലിയായും ഫൈവ് സ്റ്റാര്‍ പ്രോപ്പര്‍ട്ടീസുമാണ് റെക്‌സ്ബാന്‍ഡ് ഓസ്‌ട്രേലിയ ടൂറിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍. തദ്ദേശിയരായ ഒട്ടേറെ പേര്‍ റെക്‌സ്ബാന്‍ഡ് സംഗീതപരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു. 

നവംബര്‍ 10 (വെള്ളി) കാന്‍ബറ, 11 (ശനി) മെല്‍ബണ്‍, 12 (ഞായര്‍) പെര്‍ത്ത്, 14 (ചൊവ്വ) ഡാര്‍വിന്‍, 17 (വെള്ളി) സിഡ്‌നി, 18 (ശനി) അഡ്‌ലെയ്ഡ്, 19 (ഞായര്‍) 
ബ്രിസ്‌ബെയ്ന്‍ എന്നിവിടങ്ങളിലാണ് റെക്‌സ്ബാന്‍ഡിന്റെ സംഗീത പരിപാടി അരങ്ങേറുക.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക