Image

ഫൊക്കാനായെക്കാള്‍ ഫോമാ വളര്‍ന്നുവെന്ന് ടി പി ശ്രീനിവാസന്‍; വ്യത്യസ്ത അഭിപ്രായങ്ങളുമായി ജി ശേഖരന്‍ നായരും, മധു നായരും

സ്വന്തംലേഖകന്‍ Published on 31 July, 2017
ഫൊക്കാനായെക്കാള്‍ ഫോമാ വളര്‍ന്നുവെന്ന് ടി പി ശ്രീനിവാസന്‍; വ്യത്യസ്ത അഭിപ്രായങ്ങളുമായി ജി ശേഖരന്‍ നായരും, മധു നായരും
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയെക്കാള്‍ പുതിയതായി രൂപം കൊണ്ട ഫോമാ വളര്‍ന്നുവെന്ന് മുന്‍അംബാസഡര്‍ ടി പി ശ്രീനിവാസന്‍.

 തിരുവനന്തപുരത്തു നടന്ന ഒന്നാം അമേരിക്കന്‍ നായര്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണംനടത്തുമ്പോള്‍ ആണ് അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് .

ഫൊക്കാനാ ഫിലോറിഡയില്‍ വച്ച് പിളര്‍ന്നുഫോമാ ഉണ്ടായപ്പോള്‍അംബാസഡര്‍ ആയിരുന്നു ഞാന്‍ . അന്ന് കോണ്‍സുലേറ്റില്‍ നിന്ന് ആരും തന്നെ ഫോമാ കണ്‍വന്‍ഷനു പോകാന്‍ തയാറായില്ല. പക്ഷെ ഞാന്‍ പോയി. പലരും പോകരുത് എന്ന് പറയാന്‍ കാരണം ഫൊക്കാനാ പിളരുന്നതിനോട് അവര്‍ക്കു യോജിപ്പുണ്ടായിരുന്നില്ല എന്നതാണ്. പക്ഷെ ഞാന്‍ പോകാന്‍ കാരണം ഫോമാ ഒരു പുതിയ സംഘടനാ അല്ലെ . കേരളത്തിലെ സംഘടനകളുടെ സ്ഥിതി അല്ല അമേരിക്കയില്‍. എത്ര സംഘടനകള്‍ ഉണ്ടായാലും അത് കേരളത്തിന് ഗുണം ചെയ്യുകയേ ഉള്ളു. അതുകൊണ്ടു ഇനിയും സംഘടനകള്‍ ഉണ്ടാകണം . എങ്കിലേ കേരളത്തിന് ജീവകാരുണ്യ മേഖലയില്‍ സഹായങ്ങള്‍ ലഭിക്കു. അന്ന് ചെറിയ തോതില്‍ വളര്‍ന്ന സംഘടനയായ ഫോമാ ഇന്ന് ഫൊക്കാനയെക്കാള്‍ വലുതായി.അതില്‍ സന്തോഷമുണ്ട് .

അതുപോലെ തന്നെ അമേരിക്കയില്‍ ഹിന്ദു സംഘടനകളുടെ മീറ്റിങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഒരു നായരായിരുന്നു എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പല നായന്മാരും മറ്റു നായന്മാരുടെ കുറ്റം എന്നോട് വന്നു പറഞ്ഞിട്ടുണ്ട് . അതൊക്കെ ഒരു കൗതുകമായേ എനിക്ക് തോന്നിയിട്ടുള്ളൂ. ഇത്തരം സംഘടനകളും അമേരിക്കയില്‍ വേണം എന്ന അഭിപ്രായക്കാരന്‍ ആണ് ഞാന്‍ . അതുകൊണ്ട് ഇങ്ങനെ ഒരു ഒത്തുചേരല്‍ സംഘടിപ്പിക്കുവാന്‍ സാധിച്ചു. അതില്‍ പങ്കെടുക്കുവാനും പറ്റി.

അമേരിക്കയില്‍ മലയാളി സംഘടനകളുടെ സംഘടയുടെ കണ്‍വന്‍ഷനു പങ്കെടുത്തപ്പോള്‍ തനിക്കു തോന്നിയത് ഈ സംഘടനാ ഒരു പ്രത്യേക സമുദായത്തിന്റെ കൂട്ടമാണ് എന്ന്മാതൃഭൂമി ബ്യുറോ ചീഫ് ജി. ശേഖരന്‍ നായര്‍ പറഞ്ഞു. അത്പറയാതിരിക്കുവാന്‍ നിര്‍വാഹമില്ല. 

സാംസ്‌കാരിക സംഘടനകളില്‍ ഇത്തരം പ്രവണതകള്‍ ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്.
ഒന്നാം അമേരിക്കന്‍ നായര്‍ സംഗമത്തിന് തുടക്കമിടുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ടി പി ശ്രീനിവാസന്‍ എന്ന് അദ്ദേഹംപറഞ്ഞു. സംഗമം ചെയര്‍മാന്‍ രാജേഷ് നായര്‍ ഇങ്ങനെ ഒരു സംഗമം നടത്തുന്നതിനെക്കുറിച്ചു തന്നോട് പറയുകയും ടി പി ശ്രീനിവാസനുമായിഈ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു . പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്തു നായര്‍ സര്‍വീസ് സ്വസൈറ്റി നേതാക്കന്‍മാരുമായി സംഗമം നേതാക്കള്‍ക്ക് ചര്‍ച്ച നടത്തുവാന്‍ അങ്ങനെ അവസരം ലഭിച്ചു. അങ്ങനെയാണ് ഈ സംഗമം ഇവിടെനടക്കുന്നത് .സാമുദായിക സംഗമം ഒരു സംസ്‌കാരമാണ് ഇത്തരം കൂട്ടായ്മയും സംസ്‌കാരത്തിന്റെ ഭാഗമാണ്.

അമേരിക്കയില്‍ എല്ലാ സമുദായങ്ങളിലും പടലപ്പിണക്കങ്ങളും അടിയും വഴക്കുമൊക്കെ ഉണ്ടെന്നും ഫൊക്കാന പോലെയുള്ള സംഘടനകളില്‍ സാമുദായിക ഐക്യമുണ്ടെന്നും ഫൊക്കാനയുടെ ആദ്യകാല സെക്രട്ടറി മധു നായര്‍ പറഞ്ഞു. സാമുദായിക സംഘടകളെകൊണ്ട് പൊറുതി മുട്ടി ഇരിക്കുമ്പോള്‍ ആണ് ഫൊക്കാനയുടെ രൂപീകരണം . വിവിധ സമുദായങ്ങളില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്ന പലരുംഇത്തരം സംഘടനകളില്‍ അംഗങ്ങള്‍ ആകുന്നതു സ്വാഭാവികമാണ് .

ഇന്നു ഫൊക്കാനയ്ക്കു കേരള സമൂഹത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം ഉണ്ട്. ഫൊക്കാന സാഹിത്യ പുരസ്‌കാരം ഒക്കെ അതിനൊരു ഉദാഹരണമാണ് .സാംസ്‌കാരിക സംഘടനകളില്‍ ലഭിക്കുന്ന അംഗീകാരം ഒരിക്കലും സാമുദായിക സംഘടനകളില്‍ ലഭിക്കില്ല. അപ്പോള്‍ സാമുദായിക സംഘടനകളും സാംസ്‌കാരികമായ വിഷയങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും-അദ്ദേഹം പറഞ്ഞു. 
ഫൊക്കാനായെക്കാള്‍ ഫോമാ വളര്‍ന്നുവെന്ന് ടി പി ശ്രീനിവാസന്‍; വ്യത്യസ്ത അഭിപ്രായങ്ങളുമായി ജി ശേഖരന്‍ നായരും, മധു നായരും
Join WhatsApp News
Observer 2017-07-31 10:34:35
ജി. ശേഖരന്‍ നായരുടെ പ്രസ്ഥാവന അധേഹത്തിന്റെ ചെറിയ മനസ് തെളിയിച്ചു.പ്രത്യേക സമുദായം എന്നാല്‍ ക്രിസ്ത്യന്‍ സമുദായം. അതേ, അമേരിക്കന്‍ സംഘടനകളില്‍ ക്രിസ്ത്യാനികള്‍ കൂടുതലുണ്ട്. കാരണം മലയാളി ക്രിസ്ത്യാനികള്‍ അമേരിക്കയില്‍ ഹിന്ദുക്കളേക്കാള്‍ കൂടുതലുണ്ട്.
പക്ഷെ ഇവിടെ ആരും ജാതിയൊ മതമൊ നോക്കിയല്ല സംഘടനകളില്‍ നേതാവാകുന്നത്. ഫൊക്കാന സ്ഥാപിച്ചത് ഹിന്ദുവായിരുന്നു. അദ്ധേഹത്തിന്റെ ജാതി ആരും ചോദിച്ചില്ല. പിന്നെ ഡോ. പാര്‍ഥസാരഥി പിള്ള, മന്മഥന്‍ നായര്‍, ശശിധരന്‍ നായര്‍, ജി.കെ.പിള്ള അങ്ങനെ പലരും പ്രസിഡന്റായി. ആരും അവരുടെ ജാതിയോ മതമോ ചോദിച്ചില്ല.
അമേരിക്കയിലെ 40 ലക്ഷം ഇന്ത്യാക്കാരില്‍ ഹിന്ദുക്കളാണു മഹാഭൂരിപക്ഷം. സ്വാഭാവികമായും ഹിന്ദു സംഘടനകള്‍ക്ക് പ്രാധാന്യം കൂടും. കാരണം അംഗ സംഖ്യ. ഭൂരിപക്ഷമാണല്ലൊ ജനാധിപത്യം.
പഠിക്കാതെ അഭിപ്രായം പറയുന്നത്കേരള ശൈലി. അതു അദ്ധേഹവും പിന്തുടര്‍ന്നു എന്നു മാത്രം. അതോ മനസിലെ വര്‍ഗീയത പുറത്തു വന്നതോ? ടി.പി. ശ്രീനിവാസന്‍ എന്തായാലും അങ്ങനെ പറയില്ല 

ഡോ.ശശിധരൻ 2017-07-31 11:53:32
"തന്നെ അമേരിക്കയില്‍ ഹിന്ദു സംഘടനകളുടെ മീറ്റിങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഒരു നായരായിരുന്നു എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പല നായന്മാരും മറ്റു നായന്മാരുടെ കുറ്റം എന്നോട് വന്നു പറഞ്ഞിട്ടുണ്ട് ",  നന്നായിരിക്കുന്നു താങ്കളുടെ ഈ പ്രസ്താവന .ഇത്രയും കാലം അമേരിക്കയിൽ താങ്കൾ  വരികയും പോകുകുകയും ചെയ്തിട്ടും ഒരു മനുഷ്യൻ  പോലും താങ്കളുടെ ജാതി ചോദിക്കാഞ്ഞത് താങ്കളെ ഒരു മനുഷ്യനായി കണ്ടുതു കൊണ്ടാണ്. അമേരിക്കയിലുള്ള  മലയാളികളുടെ അണിമയും മഹിമയും   ഇതിൽ നിന്നും താങ്കൾക്കു  മനസ്സിലായല്ലോ?ഇപ്പോൾ മനസ്സിലായി താങ്കൾ നായരാണെന്നു !ജാതി ചോദിക്കാത്തത്‌ അമേരിക്കയിലുള്ള മലയാളികളുടെ  സംസ്ക്കാരം .ജാതി വെളിപ്പെടുത്തിയത് താങ്കളുടെ സംസ്കാരം !
"സന്നിഹർഷം  മർത്യാനാം 
അനാദരണ കാരണം "
താല്പര്യം :ആളുകളെ അടുത്തറിയുബോൾ  അവരോടുള്ള ആദരവ് 
നഷ്ടമാകുന്നു ,
(ഡോ.ശശിധരൻ)
James Mathews, Chicago 2017-07-31 12:49:35
ജി ശേഖരം നായർക്ക് തോന്നിയത് ഫൊക്കാന അച്ചായന്മാരുടെ ഒരു സംഘടനായാണെന്നു. കാരണം അങ്ങേരു പേരുകൾ വായിച്ചില്ല.  സെക്രട്ടറി ഒരു നായർ (പ്രസിഡന്റ് ജാതി ചോദിക്കരുതെന്ന സമുദായക്കാരൻ)  പിന്നീടങ്ങാട് പാര്തഥസാരഥി പിള്ളാ, മന്മഥൻ നായർ, ശശിധരൻ നായർ, ജി.കെ. പിള്ള... വായിക്കാത്തിരുന്നാൽ എന്തെല്ലാം സംശയങ്ങൾ.. ഡോക്ടർ ശശിധരൻ സാർ, നായന്മാരുടെ സമ്മേളനത്തിൽ നായർ നായരാണെന്നല്ലാതെ നായരല്ല എന്ന് പറയാൻ പറ്റുമോ. സത്യത്തിൽ ശ്രീനിവാസൻ ടി.പി എന്നെഴുതുമ്പോൾ പലരും ഈഴവനാണെന്നു സംശയിച്ചിട്ടുണ്ട്. ആ സംശയം അദ്ദ്ദേഹം നീക്കി. ഞാൻ ഒരു ഈഴവനാണെന്നാണ് ജനം കരുതിയത് എന്നുപറയാതെ ആ നയാ തന്ത്രജ്ഞൻ പറഞ്ഞു ഞാൻ ഒരു നായരാണെന്നു ആരും അറിഞ്ഞില്ല. അദ്ദേഹം മഹാൻ തന്നെ. ശശി സാർ തെറ്റിധദരിച്ചതാണ്. ആദരവ് കുറക്കേണ്ട.
കിടുവ 2017-07-31 13:35:15
നായര് പിടിച്ചൊരു പുലിവാല്
പുലിവാല് പിടിച്ചൊരു നായരച്ചൻ
നായരേം നരിയേം ഒന്നിച്ചുകെട്ടും
നാവുവളർന്നൊരു "ജെയിംസ് മാത്യു"

നായർ നസീർ തോമസ് 2017-07-31 18:12:08
ഇയാൾ ആള്  കൊള്ളാമല്ലോ.  സർവത്ര  ഫൊക്കാന  ഫോമാ  കൺവെന്ഷനിൽ വന്നു  ഫ്രീ  പ്ലെയിൻ  ടിക്കറ്റ്  മുറി  എല്ലാറ്റിലും സ്റ്റേജ്  പ്രസംഗം  എല്ലാം കിട്ടിയിട്ട്  ഒരുമാതിരി  അവസര  വാദം പോലെ  പറയുന്നു  ഫോമായാണ്  വലുത് എന്ന്.  ഇനി  ഫൊക്കാനയിൽ  പോയാൽ  അവിടേയും  പറയും  ആനയാണ്  വലുതെന്നു.  നായർ ആയാൽ, ഈഴവൻ  ആയാൽ കൃസ്തിയാനി  ആയാൽ  എന്ത്. എല്ലാം  ഒന്ന് തന്നെയാണ് .  ഇങ്ങേർ എന്നുമുതനാണ്   നായർ  ആയതു.  ഇവിട observer  പറഞ്ഞതിൽ  തെറ്റുണ്ട് .  മൊത്തം 40 ലക്ഷ  ഇന്ത്യക്കാരിൽ  അധികവും  ഹിന്ദുക്കൾ  ആകാം . എന്നാൽ  USA  മലയാളികളിൽ  90  ശതമാനവും  ക്രിസ്ത്യാനികൾ  ആണ് .  എന്നാൽ  ഈ ഫൊക്കാനയിൽ  വലിയ  സ്ഥാനക്കാരിൽ  അധികവും  ഹിന്ദു  നാമധാരികൾ  ആണ്. 
അല്ലെകിൽ എന്തിനാ  ഇത്തര ജാതി സങ്കടനകൾ ?
ചുമ്മാ  സെക്കുലർ  ഫോമാ  ഫൊക്കാന  വേൾഡ് മലയാളീ, മറ്റു  മലയാളീ  അസ്സോസിയേഷൻസ്  മാത്രം  പോരെ.  USA ക്കും  നാറിയ  ജാതി  അമ്പലം പള്ളി  സങ്കടനകൾ  കൊണ്ട് വന്നു  തമ്മിൽ തള്ളിക്കരുത്.  Principle  പറയുന്ന  ഈത്തരം നേതാക്കൾ  ഈ മലീമസ  ജാതി ഡി സങ്കടനകളെ
പാടി പോകരുത്.  സെക്കുലറിസം  നീണാൾ  വാഴട്ടെ.

രാജു പി 2017-07-31 16:11:01
ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക 

പതിവായ് ഞങ്ങളുടെ വീട്ടിൽ 
കാവൽ കിടക്കും --- നല്ല മൃഗം (നായൊരു)
വിദ്യാധരൻ 2017-07-31 17:25:25
അല്ലല്ലെന്തു കഥയിതു കഷ്ടമേ !
അല്ലലാലങ്ങു ജാതി മറന്നിതോ ?

നീചനാരിതൻ കൈയാൽ ജലം വാങ്ങി-
യാചിക്കുമോ ചൊല്ലെഴുമാര്യന്മാർ
--------------------------------------------------------
--------------------------------------------------------
--------------------------------------------------------
--------------------------------------------------------
ഓതിനാൻ ഭിക്ഷുവേറ്റം വിലക്ഷനായി 
'ജാതി ചോദിക്കുന്നില്ല ഞാൻ സോദരി '

ചോദിക്കുന്നു നീർ നാവു വരണ്ടഹോ 
ഭീതിവേണ്ടത് തരികതെനിക്കു നീ (ചണ്ഡാലഭിക്ഷുകി )
   

ജോൺ ജോർജ് 2017-07-31 18:51:46
വിദ്യാധരൻ സാറിനിതെന്തുപറ്റി... ഭയങ്കര അക്ഷരതെറ്റാണല്ലോ.
'യാചമിക്കുമോ' വാക്ക് മറന്നതല്ല, ടൈപ്പ് ചെയ്തപ്പോൾ തെറ്റിയതാണെന്നറിയാം.... 

അല്ലല്ലെന്തു കഥയിതു കഷ്ടമേ

അല്ലലാലങ്ങു ജാതി മറന്നിതോ
നീച നാരിതന്‍ കൈയ്യാല്‍ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ
സംശയം 2017-07-31 19:09:39
ജെയിംസ് മാത്യു എല്ലാവരെയും 'നായർ' എന്ന പരപ്രത്യയം  ചേർത്ത് വിളിച്ചു.   ഡോ. ശശിധരനെ 'സാർ' എന്നും . യദാർത്ഥത്തിൽ അത് ഡോ. ശശിധരൻ നായർ എന്നല്ലേ വേണ്ടിയിരുന്നത്?

വിദ്യാധരൻ 2017-08-01 04:04:29
ആ (യാ) ചമിക്കുക (ശുദ്ധിവരുത്തുക )യാണ്  ശരി 
George 2017-08-01 06:41:42
കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി പോലൊരു പാട്ടു ക്രിസ്ത്യാനികളും പാടുന്നുണ്ടല്ലോ. (നട്ടുച്ച നേരത്തു കിണറിന്റെ തീരത്തു വെള്ളത്തിനായി ഞാൻ .......). ശ്രീ ബുദ്ധനും വെള്ളം ചോദിക്കുന്ന കഥ കേട്ടിട്ടുണ്ട്. ശരിക്കും ഏതാ ഒറിജിനല് ?  
Thomas Divakaran 2017-08-01 06:56:59
അല്ലലെന്തു ചോദ്യമിതു കഷ്ടമേ
വെള്ളമടിച്ചിരുന്നു പുലമ്പുന്നോ?
താണത്തരത്തിലുള്ള കള്ളടിച്ചിടീൽ
നായര്ക്രൈസ്തവനായുടൻ മാറിടും
അണ്ടിയോ മൂത്തത് മാങ്ങയോയെന്നുള്ള
ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിച്ചിടും   

NJ Man 2017-08-01 08:00:55
ശ്രീ വിദ്യാധരൻ, താങ്കളുടെ അത്രയും മലയാളം കവിതൾ അറിയാവുന്നവരായി അമേരിക്കയിൽ ആരും ഉണ്ടെന്നുതോന്നുന്നില്ല. എന്നിട്ടും ചെറിയ അക്ഷരപിശകുപോലും സമ്മതിക്കാനുള്ള താങ്കളുടെ മനസ്സിന്റെ വലിപ്പത്തിനുമുന്നിൽ ഈയുള്ളവൻറെ സാഷ്ടാംഗ പ്രണാമം!!!
A reader 2017-08-01 08:21:56

ആചമിക്കുക എന്ന വാക്കിന്റെ അർത്ഥം എനിക്കറിയില്ലായിരുന്നു. ആഗമിക്കുക എന്നാവാം എന്ന് ചിന്തിച്ചു. അപ്പോഴാണ് എന്നെപ്പോലുള്ളവരുടെ ബുദ്ധിമുട്ട് മനസിലാക്കിയതുപോലെ അതിന്റ അർത്ഥവും വിദ്യാധരൻ ചേർത്തത്. ഇദ്ദേഹം മലയാളം അദ്ധ്യാപകനാണോ? എന്തായാലെന്താ അമേരിക്കൻ സാഹിത്യാകാരന്മാരുടെ അജ്ഞതയിൽ നിന്നുള്ള അഹങ്കാരം ഇല്ലാത്ത ആളാണ്.


Philip 2017-08-01 12:55:35
പുതിയ ഒരു സംഘടന രൂപീകരിക്കേണ്ട സമയമായി... സമാന ചിന്താഗതി ഉള്ള അമേരിക്കകാരുടെ സ്വന്തം സംഘടന... അവിടെ ആഘോഷമായ വാർഷിക പെരുനാൾ ഉണ്ടായിരിക്കുന്നതല്ല ... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക