Image

ഡാലസില്‍ പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ വചനപ്രഘോഷണം നടത്തുന്നു.

ഷാജി രാമപുരം Published on 31 July, 2017
ഡാലസില്‍ പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ വചനപ്രഘോഷണം നടത്തുന്നു.
ഡാലസ്: കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരുപതാമത് സംയുക്ത സുവിശേഷ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 4 വെള്ളി മുതല്‍ 6 ഞായര്‍ വരെ ഡാലസിലെ കോപ്പല്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച്(200 South Heartz Road, Coppell, Texas 75019) വൈകീട്ട് 6 മണി മുതല്‍ 9 വരെ നടത്തപ്പെടുന്നു.

പ്രമുഖ കണ്‍വെന്‍ഷന്‍ പ്രഭാഷകനും, വേദ പണ്ഡിതനും ആയ വെരി.റവ.പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പയാണ് വചനപ്രഘോഷണം നടത്തുന്നത്. വയനാട് മീനങ്ങാടി സ്വദേശിയായ അച്ചന്‍ പൗരസ്ത്യ സുവിശേഷക സമാജത്തിന്റെ നേതൃത്വത്തിലുള്ള ഗോസ്പ്പല്‍ ടീമിന്റെ പ്രസിഡന്റും, കഴിഞ്ഞ 13 വര്‍ഷമായി ശാലോം, ആത്മീയ യാത്ര, ഗുഡ് ന്യൂസ് തുടങ്ങിയ ടിവി ചാനലുകളിലൂടെ ആത്മീയ പ്രഭാഷണം നടത്തുന്ന വൈദീക ശ്രേഷ്ഠനുമാണ്.

1979 ല്‍ ഡാലസില്‍ ആരംഭിച്ച കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പില്‍ ഇന്ന് വിവിധ സഭകളില്‍പ്പെട്ട ഏകദേശം 25 ഇടവകകള്‍ അംഗങ്ങളാണ്. സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കാരോള്‍ട്ടന്‍ ആണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തോമസ് ജോണിന്റെ നേതൃത്വത്തിലുള്ള വിവിധ ഇടവകളില്‍പ്പെട്ട ഏകദേശം 50 അംഗങ്ങള്‍ അടങ്ങുന്ന എക്യൂമെനിക്കല്‍ ഗായകസംഘം കണ്‍വെന്‍ഷന്റെ മറ്റൊരു പ്രത്യേകതയാണ്. വെരി.റവ.വി.എം.തോമസ് കോര്‍എപ്പിസ്‌കോപ്പ പ്രസിഡന്റും, അലക്‌സ് അലക്‌സാണ്ടര്‍ സെക്രട്ടറിയും, ജേക്കബ് സ്‌കറിയ ട്രസ്റ്റിയും ആയ 22 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന് ചുക്കാന്‍ പിടിക്കുന്നത്. ഡാലസിലെ എല്ലാ വിശ്വാസികളെയും കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ഡാലസില്‍ പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ വചനപ്രഘോഷണം നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക