Image

ഇരുപതാമത് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ഡാളസ്സില്‍ ആഗസ്റ്റ് 4 മുതല്‍

പി പി ചെറിയാന്‍ Published on 01 August, 2017
ഇരുപതാമത് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ഡാളസ്സില്‍ ആഗസ്റ്റ് 4 മുതല്‍
കോപ്പല്‍: കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ (ഡാളസ്) ആഭിമുഖ്യത്തില്‍ ഇരുപതാമത് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ആഗസ്റ്റ് 4 മുതല്‍ 6 വരെ നടത്തപ്പെടുന്നു.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ സെന്റ് അല്‍ഫോണ്‍സ് കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റാറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ വെരി റവ. പൗലോസ് പരിക്കര കോര്‍ എപ്പിസ്‌ക്കോപ്പായാണ് (കേരളം) മുഖ്യ പ്രഭാഷണം നടത്തുന്നത്.

ഡാളസ്സിലെ ഇരുപത്തി ഒന്ന് ക്രൈസ്തവ ദേവലയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗായകര്‍ ക്വയര്‍ കോഡിനേറ്റര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ ഗാന ശുശ്രൂഷക്ക് നേതൃത്വം നല്‍കും. വെരി റവ. വി എം തോമസ് കോര്‍ എപ്പിസ്‌ക്കോപ്പാ പ്രസിഡന്റുമായുള്ള ഇരുപത്തി ഒന്നംഗ കമ്മിറ്റിയാണ് കണ്‍വന്‍ഷന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കരോള്‍ട്ടണ്‍ സെന്റ് മേരീസ് ജാക്കൊബൈറ്റ് സിറിയന്‍ ഓര്‍്ത്തഡോക്‌സ് ചര്‍ച്ചാണ് ആതിഥേയത്വം വഹിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക