Image

നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്‌കാരത്തിന് പ്രവാസി സാഹിത്യകാരില്‍ നിന്ന് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

Published on 01 August, 2017
നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്‌കാരത്തിന് പ്രവാസി സാഹിത്യകാരില്‍ നിന്ന് സൃഷ്ടികള്‍  ക്ഷണിക്കുന്നു.
അല്‍കോബാര്‍: നവയുഗം സാംസ്‌കാരിക വേദി അല്‍കോബാര്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍, സി.പി.ഐ നേതാവും, കേരള രാഷ്ട്രീയത്തിലെ സംശുദ്ധ പൊതുപ്രവര്‍ത്തനത്തിനുടമയുമായിരുന്ന  സഖാവ് കെ.സി.പിള്ളയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്‌കാരത്തിന്, സൗദിഅറേബ്യയിലെ പ്രവാസി സാഹിത്യകാരില്‍ നിന്ന് മലയാളം ചെറുകഥ, കവിത എന്നീവിഭാഗങ്ങളില്‍  സാഹിത്യസൃഷ്ടികള്‍  ക്ഷണിക്കുന്നു.

 

മത്സരത്തില്‍  പങ്കെടുക്കാന്‍  ആഗ്രഹിക്കുന്നവര്‍  മുന്‍പ്  പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സാഹിത്യസൃഷ്ടികള്‍   സെപ്തംബര്‍ പതിനഞ്ചാം  തിയതിക്ക് മുന്‍പായി  navayugamkhobar@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചു തരേണ്ടതാണ്.

 

ചെറുകഥ പത്ത് ഫുള്‍സ്‌കാപ്പ് പേജിലും,  കവിത അഞ്ചു ഫുള്‍സ്‌കാപ്പ് പേജിലും  കവിയരുത്. പേജിന്റെ ഒരു പുറത്ത് മാത്രമേ എഴുതാവൂ.  സൃഷ്ടാവിന്റെ പേരും, അഡ്രസ്സും, ചെറിയ ഒരു സ്വയം പരിചയപ്പെടുത്തല്‍ വിവരണവും ഉള്‍പ്പെടെയുള്ള വിവരങ്ങളും,ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പം അയയ്ക്കണം. ഇവയെല്ലാം സ്‌കാന്‍ ചെയ്ത് ഇമെയില്‍ ആയി അയച്ചു തരികയോ, നവയുഗം ഭാരവാഹികളെ നേരിട്ട് എല്‍പ്പിയ്ക്കുകയോ ചെയ്യാം.

 
മലയാളം ചെറുകഥ, കവിത വിഭാഗങ്ങളില് മികച്ച ആദ്യ മൂന്ന് സൃഷ്ടികള്‍ക്ക് ഒക്ടോബര്‍ അവസാനം കേരളത്തിലേയും പ്രവാസ ലോകത്തെയും രാഷ്ട്രിയ കലാസാംസ്‌കാരിക സാഹിത്യരംഗത്തെ പ്രമുഖര്‍  പങ്കെടുക്കുന്ന 'സര്‍ഗ്ഗപ്രവാസം 2017'ന്റെ വേദിയില്‍  വെച്ച് കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്‌കാരം നല്‍കുന്നതായിരിക്കുമെന്ന്  മേഖല പ്രസിഡന്റ് ബിജു വര്‍ക്കിയും, സെക്രട്ടറി അരുണ്‍ ചാത്തന്നൂരും  അറിയിച്ചു.

സര്‍ഗ്ഗപ്രവാസം 2015 ന്റെ ഭാഗമായാണ് 2015 ല്‍  നവയുഗം സാംസ്‌കാരികവേദി  കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. പ്രഗത്ഭരായ വിധികര്‍ത്താക്കളുടെ സാന്നിദ്ധ്യം കൊണ്ടും, പ്രവാസലോകത്തിലെ പുതിയ ഒട്ടേറെ സാഹിത്യപ്രതിഭാശാലികളെ കണ്ടെത്താന്‍ കഴിഞ്ഞതിനാലും, ഈ മത്സരങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സൗദിയില്‍ ഏറെ ശ്രദ്ധേയമായി മാറി.

കൂടുതല് വിവരങ്ങള്‍ക്കായി 0536423762, 0551329744,  0537521890, 0501605784  എന്നീ നമ്പരുകളില്‍  ബന്ധപ്പെടേണ്ടതാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക