Image

ക്രിസ്തീയപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം ശരിയായ ദര്‍ശനം റവ. വില്‍സണ്‍ ജോസഫ്

സജി മത്തായി കാതേട്ട് Published on 01 August, 2017
ക്രിസ്തീയപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം ശരിയായ ദര്‍ശനം  റവ. വില്‍സണ്‍ ജോസഫ്
നിലമ്പൂര്‍: ക്രിസ്തീയപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം ശരിയായ ദര്‍ശനമാണെന്ന് ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭാ ജനറല്‍ വൈസ്പ്രസിഡണ്ട് റവ. വില്‍സണ്‍ ജോസഫ് പറഞ്ഞു. ബൈബിളിലെ ഭക്തമാരുടെ വിജയത്തിന്റെ പിന്നിലെ കാരണം അവര്‍ക്കൊരു ദര്‍ശനമുള്ളതുകൊണ്ടാണ്. ജൂലൈ 31 ന് നിലമ്പൂര്‍ ന്യൂ ഹോപ്പ് ബൈബിള്‍ കോളേജ്ജ് ഓഡിറ്റോറിയത്തില്‍ നടന്ന ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ മലബാര്‍ മേഖലയുടെ മൂന്നുവര്‍ഷത്തേക്കുള്ള വികസനപദ്ധതികളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ മേഖല പ്രസിഡണ്ട് പാസ്റ്റര്‍ ജോണ്‍ ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. മലബാര്‍ മേഖല സെക്രട്ടറി പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ് പദ്ധതികളുടെ വിശദീകരണം നടത്തി.
യുവജനസംഘടനയായ പിവൈപിഎ മലബാര്‍ മേഖലയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനം പിവൈപിഎ സംസ്ഥാനപ്രസിഡണ്ട് സുധി എബ്രഹാം നിര്‍വഹിച്ചു. ഇരുളിന്റെ ശക്തിയ്‌ക്കെതിരെ യുവജനങ്ങള്‍ പ്രകാശഗോപുരങ്ങളാകണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.  പദ്ധതികളുടെ വിശദീകരണം പിവൈപിഎ മലബാര്‍ മേഖല പ്രസിഡണ്ട് സാം കൊണ്ടാഴി നടത്തി. മലബാര്‍ മേഖലാ രക്ഷാധികാരി പാസ്റ്റര്‍ വി. ജെ ജോര്‍ജ്ജ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബൈക്കുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നിര്‍ധനരായ യുവതികള്‍ക്ക് വിവാഹസഹായങ്ങളുടെ ഉദ്ഘാടനം പിവൈപിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ സിനോജ് ജോര്‍ജ് നിര്‍വഹിച്ചു. പാലക്കാട് മുതല്‍ കാസര്‍ക്കോഡ് വരെയുള്ള ജില്ലകളില്‍ എസ്എസ്എല്‍സിപഹയര്‍സെക്കണ്ടറി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ പിവൈപിഎ അംഗങ്ങള്‍ക്ക് കാഷ് അവാര്‍ഡുദാനം പിവൈപിഎ സംസ്ഥാന സെക്രട്ടറി ലൈജു ജോര്‍ജ് നിര്‍വഹിച്ചു.

സജി മത്തായി കാതേട്ട്
മീഡിയാ കണ്‍വീനര്‍
ഐപിസി മലബാര്‍ മേഖല
9447372726

ക്രിസ്തീയപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം ശരിയായ ദര്‍ശനം  റവ. വില്‍സണ്‍ ജോസഫ്ക്രിസ്തീയപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം ശരിയായ ദര്‍ശനം  റവ. വില്‍സണ്‍ ജോസഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക