ശക്തമായ കഥാപാത്രങ്ങളിലൂടെ തിരികെ എത്തുകയാണ് നടി മൈഥിലി. പ്രിയനന്ദന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മൈഥിലിയാണ് നായിക. പാതിരാകാലം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ജഹനാരയെയാണ് മൈഥിലി അവതരിപ്പിക്കുന്നത്.
നടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷമായിരിക്കും ഈ സിനിമയിലേതെന്നാണ് സംവിധായകന് പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.