Image

പതിനഞ്ചു നോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും

Published on 01 August, 2017
പതിനഞ്ചു നോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും
ഫ്‌ളോറിഡ: ഒര്‍ലാന്റോ സെന്‍റ് മേരീസ്ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പതിനഞ്ചു നോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും 2017 ആഗസ്റ്റ് 1 മുതല്‍ 15 വരെ നടക്കും. ആഗസ്റ്റ് 12, 13 തീയതികളില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ സമീപഇടവകകളിലെ ബഹു: വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തില്‍ നടക്കും.

ആഗസ്‌റ് 12ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരം, വചനശുശ്രൂഷയും 13 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും 10 മണിക്ക് വി. കുര്‍ബ്ബാനയും, പ്രസംഗവും, തുടര്‍ന്ന് ദേവാലയത്തിനു ചുറ്റുമുള്ള പ്രദക്ഷിണവും, ആശിര്‍വാദവും നേര്‍ച്ചയും നടക്കും. ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. ജോണ്‍ മാത്യു തുമ്പമണ്‍, ഫാ.ഇട്ടന്‍പിള്ള, ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ നേതൃത്വം നല്‍കും.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയം തേടുവാനും, അനുഗ്രഹം പ്രാപിക്കുവാനും, പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ് പ്രസിടണ്ട് ഡോ. അലക്‌സ് അലക്‌സാണ്ടര്‍, ട്രസ്‌റി കുര്യന്‍ സഖറിയ, സെക്രട്ടറി വിന്‍സി വര്‍ഗീസ്, കണ്‍വീനര്‍ ബിനു കടവില്‍ എന്നിവര്‍ അറിയിച്ചു.

Fr.Johnson Punchakonam, Vicar: 770-310-9050
Dr.Alex Alexander:(Vice-President) 407-299-8136
Mr. Kurian Zachariah(Treasurer) (407) 758-3647
Mrs. Vincy Varghese (Secretary) (407) 517-8870
Mr.Binu Kadavil (Convener) 954-817-32824

www.stmarysorlando.com
പതിനഞ്ചു നോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക