Image

ടെക്‌സസ് കമ്മ്യൂണിറ്റി കോളേജുകളില്‍ തോക്കുമായി വരുന്നതിന് അനുമതി

പി പി ചെറിയാന്‍ Published on 02 August, 2017
ടെക്‌സസ് കമ്മ്യൂണിറ്റി കോളേജുകളില്‍ തോക്കുമായി വരുന്നതിന് അനുമതി
ടെക്‌സസ്: ടെക്‌സസ്സിലെ ജൂനിയര്‍, കമ്മ്യൂണിറ്റി കോളേജ് ക്യാമ്പസ്സുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് തോക്കുമായി വരുന്നതിന് 2017 ആഗസ്റ്റ് ഒന്ന് മുതല്‍ അനുമതി നല്‍കുന്ന നിയമം നിലവിന് വന്ന ലൈസന്‍സുള്ള വിദ്യാര്‍ത്ഥികള്‍, സ്റ്റാഫംഗങ്ങള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കാണ് കണ്‍സീല്‍ഡ് ഗണ്ണമായി വരുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.

2013 ജൂണ്‍ 14 ന് ടെക്‌സസ്സ് ഗവര്‍ണര്‍ റിക്‌പെറിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലൈസന്‍സുള്ള കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടുവരുന്നതിന് അംഗീകാരം നല്‍കുന്ന SB-1907 നിയമത്തില്‍ ഒപ്പുവെച്ചത്.

ഈ നിയമം ടെക്‌സസ്സിലെ നാല് വര്‍ഷം ഡിഗ്രി കോഴ്‌സുകള്‍ നടത്തുന്ന കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയില്‍ 2016 ആഗസ്റ്റ് ഒന്ന് മുതല്‍ നടപ്പാക്കുന്നതിനാണ് നിയമം അവസാനിച്ചിരുന്നത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗണ്‍ കൊണ്ടുവരുന്നതിനുള്ള നിയമങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ ഏറ്റവും തന്ത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഗണ്‍ കൊണ്ടുവരുന്നതിനുള്ള നിയമങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കണം. എന്നാല്‍ ഏറ്റവും തന്ത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഗണ്‍ കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതിനുള്ള അധികാരം അതതു കോളേജ് അധികൃതര്‍ക്കുണ്ട്.

നാല് വര്‍ഷ കോളേജുകളില്‍ നിയമം നടപ്പാക്കിയിട്ട് ഒര് വര്‍ഷം പിന്നിട്ടിട്ടും കാര്യമായ അനിഷ്ഠ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണെന്നാണ് വലിയൊരു വിഭാഗം വാദിക്കുന്നത്.
ടെക്‌സസ് കമ്മ്യൂണിറ്റി കോളേജുകളില്‍ തോക്കുമായി വരുന്നതിന് അനുമതിടെക്‌സസ് കമ്മ്യൂണിറ്റി കോളേജുകളില്‍ തോക്കുമായി വരുന്നതിന് അനുമതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക