Image

ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ഷിത് ശര്‍മ്മക്ക് ഗൂഗിളില്‍ മാസം നാല് ലക്ഷം രൂപാ ശമ്പളത്തില്‍ ജോലി

ജോര്‍ജ് ജോണ്‍ Published on 02 August, 2017
ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ഷിത് ശര്‍മ്മക്ക് ഗൂഗിളില്‍ മാസം നാല് ലക്ഷം രൂപാ ശമ്പളത്തില്‍ ജോലി
ഫ്രാങ്ക്ഫര്‍ട്ട്: പഞ്ചാബിലെ ഛണ്‍ഡിഗറിലെ ഗവര്‍ന്റെ് മോഡല്‍ സീനിയര്‍ ഐ.റ്റി. സെക്കന്ററി സ്‌ക്കൂള്‍ 12-ാം ക്ലാസ് വിദ്യര്‍ത്ഥി ഹര്‍ഷിത് ശര്‍മ്മക്ക് ഗൂഗിളില്‍ മാസം നാല് ലക്ഷം രൂപാ ശമ്പളത്തില്‍ ജോലി ലഭിച്ചു. അന്തരാഷ്ട്ര ഭീമന്‍ കമ്പനിയായ ഗൂഗിളിന്റെ ഗ്രാഫിക് വിഭാഗത്തിലാണ് ഹര്‍ഷിത് ശര്‍മ്മക്ക് ജോലി ലഭിച്ചത്. ഗൂഗിളിന്റെ ഗ്രാഫിക് വിഭാഗത്തില്‍ ഒരുവര്‍ഷത്തെ ട്രെയിനിംങ്ങിന് ശേഷം ശര്‍മ്മക്ക് 12 ലക്ഷം രൂപാ ആയിരിക്കും മാസ ശമ്പളം. ഈ മാസം രണ്ടാമത്തെ ആഴ്ച്ച ഗൂഗിളിന്റെ കാലിഫോര്‍ണിയയിലെ ആസ്ഥാനത്ത് ഹര്‍ഷിത് ശര്‍മ്മ ട്രെയിനിംങ്ങ് തുടങ്ങും.

ഹര്‍ഷിത് ശര്‍മ്മ ഇതിന് മുമ്പ് ഹോളിവുഡ്, ബോളിവുഡ് എന്നിവിടങ്ങളില്‍ പോസ്റ്റര്‍ ഡിസൈനിംങ്ങില്‍ ജോലിക്ക് ശ്രമിച്ചിരുന്നെങ്കിലും വളരെ കുറഞ്ഞ ശമ്പളമാണ് അവര്‍ വാഗ്ദാനം ചെയ്തത്. ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ആദ്യമായാണ് ഇത്ര വലിയ മാസ ശമ്പളത്തില്‍ ഒരു ജോലി ലഭിക്കുന്നത്. യൂറോപ്യന്‍ മാദ്ധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു.


ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ഷിത് ശര്‍മ്മക്ക് ഗൂഗിളില്‍ മാസം നാല് ലക്ഷം രൂപാ ശമ്പളത്തില്‍ ജോലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക